ഷാറൂഖാൻ -അറ്റ്ലീ ചിത്രത്തിൽ വില്ലനായി ജോയിൻ ചെയ്ത് സൂപ്പർ സ്റ്റാർ
ഒരു ചെറിയ ഇടവേളക്കു ശേഷം ബോളിവുഡിൽ റിലീസ് ചെയ്ത ഷാറൂഖാൻ ചിത്രമായ പഠാൻ ഗംഭീര റിപ്പോർട്ട് നേടി ഇന്ത്യൻ സിനിമയിലെ തന്നെ കളക്ഷൻ റെക്കോർഡുകളെ തൂത്തു വാരിയിരുന്നു. പഠാൻ എന്ന സിനിമയുടെയും ഗംഭീര വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റേതായി വരാൻ പോകുന്ന അടുത്ത് ചിത്രം ഏതാണ് എന്ന് ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്, അതിന് ഒറ്റ ഉത്തരം മാത്രമാണ് ആരാധകർക്കുള്ളത് അതാണ് ജവാൻ . ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തുന്നു എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു ചിത്രത്തിന്റെ തൈ പുറത്തു വരുന്ന അപ്ഡേറ്റുകൾ എല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ജവാന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ബോളിവുഡിലെ തിളങ്ങുന്ന താരമായ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.ജവാന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷൻ രംഗത്താണ് സഞ്ജയ് ദത്ത് എത്തുക എന്നാണ് അറിയുന്നത് . മുംബൈയിലെ സ്റ്റുഡിയോയിലാണ് സഞ്ജയ് ദത്തിന്റെ സീനുകളുടെ ചിത്രീകരണം നടക്കുന്നത്. സിനിമയിലെ തന്നെ ഏറ്റവും സുപ്രധാന ഭാഗമാണ് ഇതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് അണി ചെരിക്കുന്ന ‘ലിയോ’ യുടെയും കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് സഞ്ജയ് ദത്ത് ജവാനിൽ ജോയിൻ ചെയ്തത്.
ചിത്രത്തിൽ ദീപിക പദുക്കോണും പ്രധാന കഥാപാത്രമായി എത്തുന്നു എന്ന വിവരവും പുറത്തു വരുന്നു. ഹിന്ദിയിൽ മാത്രമല്ല പതമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നയൻതാര ഒരു അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലുമാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അനൗദ്യോഗികമായ റിപ്പോർട്ട് . വിജയ് സേതുപതിയും ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ജവാന്റെ’ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഓള് ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ ടിവിയാണ് . ചിത്രം തിയേറ്ററിൽ തന്നെ ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്.