മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് സലിംകുമാർ. ഓരോ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താരം എപ്പോഴും ശ്രമിക്കാറുള്ളത് അതുകൊണ്ടുതന്നെ മലയാളത്തിലെ വലുതും ചെറുതുമായ താരങ്ങളോട് സ്ക്രീൻ ഷെയർ ചെയ്യാൻ സലിം കുമാറിനെ പോലെ ഒരു താരത്തിന് അവസരം ലഭിച്ചിട്ടുണ്ട് വർഷങ്ങളായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന സലീം കുമാറിന്റെ ഇന്റർവ്യൂകൾക്കും ഏറെ ആരാധകരുണ്ട്. പറയുന്ന കാര്യങ്ങളെല്ലാം വ്യക്തമായി ആളുകളിലേക്ക് എത്തിക്കാൻ എപ്പോഴും സലിംകുമാറിന് സാധിക്കാറുണ്ട്.
അഭിപ്രായപ്രകടനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സലിം കുമാറിന്റെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഒരിക്കൽ നടൻ മോഹൻലാലിനെ കുറിച്ച് ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയ സലിം കുമാർ അമ്മ സംഘടനയിൽ നിന്നും രാജി വെച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ദേശാഭിമാനി നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് സലിംകുമാർ. പറയേണ്ട കാര്യങ്ങൾ അപ്പോൾ തന്നെ പറയണം അതാണ് എന്റെ രീതി അതുകൊണ്ട് തന്നെ അപ്പോൾ പറയേണ്ടത് അപ്പോൾ തന്നെ പറഞ്ഞു. ഇതു കേട്ട മോഹൻലാൽ എന്ന നടന് ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന്റെ സിനിമയിൽ നിന്നും എന്നെ മാറ്റി നിർത്തുക എന്നാണ് എന്നാൽ അദ്ദേഹത്തിനെപ്പോലെ ഒരു നടൻ അത്തരം പ്രവർത്തികൾ ചെയ്യില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എന്നാൽ സിനിമാ മേഖല അത്തരത്തിലാണ് എങ്കിൽ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ ഞാനില്ല എന്നും സലിംകുമാർ പറഞ്ഞു. ഞാൻ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് ഭയക്കേണ്ടത് ഞാൻ അത്തരത്തിലുള്ള ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഒരാൾ വലിയ പദവി വഹിക്കുന്ന ആൾ ആണെങ്കിൽ കൂടി അയാൾ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ അത് തെറ്റാണ് എന്ന് പറയേണ്ട കടമയുണ്ട് എന്നും അതാണ് താൻ ചെയ്തത് എന്നുമാണ് സലിംകുമാർ പറഞ്ഞത്. സിനിമയില്ലെങ്കിലും ഞാൻ ജീവിക്കും 27 വർഷം മുമ്പ് സിനിമ ഉണ്ടായിട്ടല്ല ഞാൻ മുൻപോട്ടു പോയത് എന്ന് സലിംകുമാർ പറഞ്ഞു എന്നും വ്യക്തമായ അഭിപ്രായങ്ങൾ എല്ലാ കാര്യത്തിനും ഉള്ള സലിംകുമാർ തനിക്ക് പറയാനുള്ള കാര്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം കൊണ്ട് എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്.