മോഹന്‍ലാലിന്റെ സിനിമ കൊള്ളില്ല! മോഹന്‍ലാലിന്റെ മുഖത്ത് നോക്കി തുറന്നടിച്ച് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍
മോഹന്‍ലാല്‍ എന്ന നടനെ താരരാജാവെന്നോ, നടന വിസ്മയമെന്നോ, മഹാനടനെന്നോ അങ്ങനെ എന്ത് വിശേഷശിപ്പിക്കണമെന്നറില്ല. അതുപോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി മലയാളികളുടെ മനസില്‍ മായാതെ കാത്തു സൂക്ഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. കൊച്ചു കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് ലാലേട്ടന് എന്നാണ്. അദ്ദേഹം ഇതുവരെ ചെയ്ത ഓരാ കഥാപാത്രവും ഇന്നും ആരാധകര്‍ മറക്കാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. അത്രയും മനോഹരമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും മോഹന്‍ലാല്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്കു, കന്നട എന്നീഭാഷകളിലാണ് അദ്ദേഹം മലയാളത്തിന് പുറമെ അഭിനയിച്ച് ഭാഷകള്‍. മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമയിലുടെയാണ് അന്യഭാഷയില്‍ മോഹന്‍ലാല്‍ അഭിനയ മികവ് തെളിയിച്ചത്. ഈ ചിത്രത്തിനു ശേഷം നിരവധി അന്യഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരം ലഭിച്ചു. മോഹന്‍ലാല്‍ എന്ന നടന് സിനിമാ ലോകത്തിന് നല്കിയ സംഭാവനകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുളള നേട്ടങ്ങളും മലയാളികള്‍ക്ക് പറയാതെ തന്നെ അറിയാം. മോഹന്‍ലാലിന്റെ ഒരു സിനിമ ഇറങ്ങിയാല്‍ അറിയാം അദ്ദേഹത്തോടുള്ള ആരാധകരുടെ സ്നേഹം. പിറന്നാള്‍ ആയാലും മറ്റ് സിനിമാ നേട്ടങ്ങളായാലും അതൊക്കെ ആഘോഷമാക്കുന്നവരാണ് മോഹന്‍ലാല്‍ ആരാധകര്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക വേഷത്തില്‍ എത്തിയ മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് നല്കിയ കഥാപാത്രങ്ങളാണ് ചിത്രം എന്ന് സിനിമയിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവന്, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശന് നായര്‍ തുടങ്ങി, പറഞ്ഞാലും എഴുതിയാലും തീരില്ലാ ആ കഥാപാത്രങ്ങളുടെ പേരുകള്‍.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ മുഖത്തു നോക്കി അദ്ദേഹത്തിന്റെ സിനിമ കൊള്ളില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞിരിക്കുകയാണ്, നിര്‍മാതാവ് എസ് ചന്ദ്രകുമാര്‍. പറയുകയാണ്, കാര്യങ്ങള്‍ സത്യസന്ധമായി പറയുന്ന ആളുകളെ മോഹന്ലാലുവിനു വളരെ അധികം ഇഷ്ടമാണെന്നും, താന്‍ അങ്ങനെ പറഞ്ഞതിനെ വളരെ പോസറ്റീവ് ആയിട്ടു ആണ് മോഹന്‍ലാല്‍ എടുത്തത് എന്നുമാണ് ചന്ദ്ര ശേഖരന് പറഞ്ഞത്. അതേസമയം, മോഹന്‍ലാലിന്റെ സിനിമകള്‍ സാധാരണ മോശമാവാറില്ലെന്നും, അദ്ദേഹത്തോട് തന്നെ ഇങ്ങനെ പറയാന്‍ ചന്ദ്രകുമാര്‍ കാണിച്ച ധൈര്യത്തെ ആണ് ഇപ്പോള്‍ സോഷ്യ ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’ഏകദേശം ഒരേ സമയത്താണ് താണ്ഡവും ഒന്നാമനും റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം ചിത്രാഞ്ജലിയില്‍ വെച്ചാണ് ഈ സിനിമ കാണുന്നത്. കണ്ട മാത്രയില്‍ തന്നെ ഈ ചത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു’. ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.