Latest News

മോഹന്‍ലാലിന്റെ നായിക തെരുവില്‍ സോപ്പ് വിറ്റ് ജീവിക്കുന്നു! അവസ്ഥ തുറന്നു പറഞ്ഞ് ഐശ്വര്യ ഭാസ്‌ക്കര്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌ക്കര്‍. മലയാളം, തമിഴ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു. തമിഴിലെ രജനി കാന്തിന്റെ നായികയായും മോഹന്‍ലാലിന്റെ നായികയായും എത്തിയ അറിയപ്പെടുന്ന ഒരു നടിയായിരുന്നു ഐശ്വര്യ. ബട്ടര്‍ഫൈ്‌ളസ്, നരസിംഹം, പ്രജ തുടങ്ങിയവയാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങള്‍. അന്ന് ആരാധകര്‍ ഏറെ ഉണ്ടായിരുന്ന താരറാണിയായിരുന്നു അവര്‍. മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്‌കര്‍ സജീവമായിരുന്നു. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചു. എന്നാല്‍ ഇന്ന് സിനിമ മേഖലയില്‍ ഐശ്വര്യ സജീവമല്ല. കുറച്ച് കാലമായി താരം വിട്ടു നില്‍ക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു തമിഴ് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഏറെക്കാലത്തിന് ശേഷം ഐശ്വര്യയുടെ ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ജോലിയില്ലെന്നും തെരുവുകളില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും നടി തുറന്ന് പറയുന്നു. അതുകൊണ്ട് തന്നെ ജീവിക്കാന്‍ ബുദ്ധിമുട്ടേറെയാണെന്ന് തുറന്നു പറയുകയാണ് താരം. ‘സിനിമയില്‍ ജോലി ഇല്ലാത്തതിനാല്‍ തെരുവുകള്‍ തോറും സൊപ്പു വിറ്റാണ് താന്‍ ജീവിക്കുന്നതെന്നാണ് ഐശ്വര്യയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ പലര്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.

താന്‍ സിനിമയില്‍ നിന്ന് ഉണ്ടാക്കിയ സമ്പത്ത് മുഴുവന്‍ തീര്‍ന്നെന്നും, പ്രത്യേകിച്ച് തനിക്ക് ജോലി ഒന്നുമില്ലെന്നും, അതിനാല്‍ തെരുവു തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ കടങ്ങലില്ല, അത് വലിയ സന്തോഷമുള്ള കാര്യമാണ്. എന്ത് ജോലി ചെയ്യാനും തനിക്ക് ഒരു മടിയുമില്ല, അടിച്ച് വാരലും ബാത്ത് റൂം കഴുകലും എന്ത് ജോലിയും താന്‍ സന്തോഷത്തോടെ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. എന്നാല്‍ ഐശ്വര്യ പറഞ്ഞ വാക്കുകള്‍ വിശ്വസിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് ആരാധകര്‍.