‘ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ് ‘; വിമര്‍ശിച്ച് രാംഗോപാല്‍ വര്‍മ
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. വമ്പന്‍ സിനിമകളെയും പിന്നിലാക്കി ബോക്സ് ഓഫീസില്‍ വന്‍ പടയോട്ടം നടത്തിയ ചിത്രം കൂടിയായിരുന്നു. മാര്‍ച്ച് 25ന് തിയറ്ററുകളില്‍ എത്തിയ ആര്‍ആര്‍ആര്‍ 1100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആര്‍ആര്‍ആറിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജയ് ദേവ്ഗണ്, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഈ ചിത്രത്തക്കുറിച്ച് തുടര്‍ച്ചായായി വിമര്‍ശനം ഉന്നയിക്കുകയാണ് സംവിധായകന് രാംഗോപാല്‍ വര്‍മ. ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണെന്നാണ് അദ്ദേഹം പറയുന്നത്. നായകന്മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രൊഫഷണല്‍ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയതെന്നും അതേസമയം ചിത്രത്തിലെ തീവണ്ടി അപകടരംഗത്തെ പുകഴ്ത്തി സംസാരിക്കുകയും രാംഗോപാല്‍ ചെയ്തു. ചിത്രത്തിലെ തീവണ്ടി അപകട രംഗം മികച്ചതായിരുന്നു. എന്നാല്‍ ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ഛന് കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്. മെയ് 20 ന് നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം തുടര്‍ച്ചയായ 14-ാം വാരവും പ്ലാറ്റ്ഫോമിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. ഡിവിവി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. കേരളത്തില്‍ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തി.
ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്ര പ്രദര്‍ശനത്തിനെത്തിയിരുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.