‘അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന’ ; മഞ്ജു വാര്യര്‍
1 min read

‘അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന’ ; മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരാണ് ഭാവനയും, മഞ്ജു വാര്യരും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടു പേരും സിനിമാ മേഖലയില്‍ സജീവമാണെങ്കിലും, ഇവരും ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. എന്നാല്‍ പോലും ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജുവെന്നാണ് പൊതുവെയുള്ള സംസാരം. തന്നെ വഴക്കു പറയാന്‍ അധികാരമുള്ള വരില്‍ ഒരാള്‍ മഞ്ജു ചേച്ചിയാണെന്ന് മുന്‍പ് ഒരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തു സൂക്ഷിക്കുന്നുണ്ട്. അതേസമയം, സിനിമാ രംഗത്ത് നിന്നും പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍, സംയുക്ത വര്‍മ, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തില്‍ നിന്നും ഒട്ടമവധി താരങ്ങള്‍ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളാണ്.

ഇപ്പോള്‍ ഭാവനയെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത്. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവനയെന്നും, തന്റെ ജീവിതത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യര്‍ തുറന്നു പറയുന്നു. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാന്‍സര്‍ ബോധവത്കരണ ക്യംപെയ്ന്‍ പരിപാടിയിലാണ് ഭാവനയെക്കുറിച്ച് മഞ്ജു വാര്യര്‍ സംസാരിച്ചത്.

അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ വമ്പന്‍ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ, ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രത്തെ അവകരിപ്പിക്കുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.