ഓസ്കാറിന് പിന്നാലെ റീ റിലീസിംഗ് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ പുറത്ത്
1 min read

ഓസ്കാറിന് പിന്നാലെ റീ റിലീസിംഗ് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ പുറത്ത്

രാംചരൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ് ചിത്രമാണ് ആർആർആർ. മൂന്നു മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം ഒരേപോലെ കൂട്ടിയിണക്കി ഒരു ബ്രഹ്മാണ്ഡ വിഷ്വൽ മാജിക്കാണ് രാജമൗലി ഒരുക്കിയിരുന്നത്. 2022 ജനുവരി 7 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുൻപ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുൻപേ തന്നെ 325 കോടി രൂപയാണ് നേടിയെടുത്തത്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

സ്റ്റാർ ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളാണ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകൾക്ക് പുറമേ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. രാംചരനും ജൂനിയർ എൻടിആറും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇതിനുപുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ബോളിവുഡിലെയും ടോളിവുഡിലെയും പ്രമുഖ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. വി വിജയേന്ദ്രപ്രസാദ് ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജൂനിയർ എൻ ടി ആർ കോമര സീം ആയും രാംചരൻ അല്ലൂരി സീതരാമ രാജു ആയിട്ട് ആണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്.

ചരിത്രവും ഫിക്ഷനും കൂടിച്ചേർന്ന് നിർമ്മിച്ച ചിത്രം രണം രൗദ്രം എന്നത് ചുരുക്കി ആർആർആർ എന്ന പേരുകൊണ്ട് ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. 450 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൽ ഒലീവിയ മോറിസ്, സമുദ്ര കനി, അലിസൺ ഡ്യൂഡി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു. ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ചിത്രമായിരുന്നു ആർആർആർ. ഇപ്പോൾ ചിത്രത്തിനെപ്പറ്റി ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട് ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആർആർആർ റീ- റിലീസിംഗ് ഒരുങ്ങുന്നു എന്നതാണ് ആ വാർത്ത. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമ റിലീസ് ചെയ്തപ്പോൾ അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായിരുന്നു. ചിത്രം ഓസ്കാറിലും തിളങ്ങിയതിനു പിന്നാലെ റീ റിലീസിങ്ങിന് വീണ്ടും ഒരുങ്ങുകയാണ്.

അമേരിക്കയിലാണ് ചിത്രത്തിൻറെ റീ റിലീസിംഗ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 200 ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം യുഎസിൽ വിതരണം ചെയ്ത വേരിയൻസ് ഫിലിംസാണ് ഇക്കാര്യം ട്വിറ്റ് ചെയ്തിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട പുതിയ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന് രാജ്യാന്തരതലത്തിൽ ലഭിച്ച പ്രശംസകളും ട്രെയിലറിനോട് അനുബന്ധിച്ച് ഉള്ള ട്വിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.