‘ഞങ്ങളൊക്കെ ജന്മനാ മമ്മൂട്ടി ഫാന്‍ ആയിട്ട് ജനിച്ചവരാണ്’; റോഷന്‍ മാത്യു മനസ് തുറക്കുന്നു

ലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് റോഷന്‍ മാത്യു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷന്‍. മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഏറ്റവും പുതുതായി റിലീസ് ചെയ്ത കോബ്രയില്‍ പ്രധാന വേഷത്തില്‍ റോഷനും അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ടിനൊപ്പം ബോളിവുഡില്‍ ഡാര്‍ലിംഗ്‌സ് എന്ന സിനിമയിലും തമിഴില്‍ വിക്രത്തിനൊപ്പം കോബ്രയിലും താരം അഭിനയിച്ചു. കപ്പേള, മൂത്തോന്‍, കൂടെ, ആണും പെണ്ണും, സീ യു സൂണ്‍, കുരുതി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട റോഷന്‍ നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചോക്ഡ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ പുതിയ നിയമം എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ് റോഷന്‍. പുതിയ നിയമം സിനിമയില്‍ മമ്മൂക്കയും നയന്‍താരയുമാണ് ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നതെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്നും കഥ പറഞ്ഞ് തരുന്ന സമയത്ത് മമ്മൂക്കയുടെ കോള്‍ വന്നപ്പോഴാണ് താന്‍ അറിഞ്ഞതെന്നും ഞങ്ങളൊക്കെ മമ്മൂട്ടി ഫാനായാണ് ജനിച്ചതെന്നും റോഷന്‍ പറയുന്നു. പുതിയ നിയമം സിനിമ ചെയ്യാനായി വിളിക്കുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും അന്വേഷിച്ചിരുന്നില്ല. എനിക്ക് ആകെ കൂടി എകെ സാജന്‍ എന്ന പേരും അദ്ദേഹത്തെ മാത്രം ആണ് ആദ്യം പോയി കണ്ടതും. സിനിമയുടെ ഒരാഴ്ച്ച മുമ്പാണ് എനിക്ക് മനസിലാവുന്നത് മമ്മൂക്കയാണ് നായകന്‍ എന്ന്. അപ്പോള്‍ മനസിലെ സ്‌കെയില്‍ ഒന്ന് മാറി.

സാജന്‍ സാറിന്റെ വീട്ടില്‍ കഥ കേള്‍ക്കാനായി പോയി. അസോസിയേറ്റ് ഡയറക്ടറായിരുന്നു വായിച്ച് തന്നത്. അതിനിടയില്‍ ഒരു കോള്‍ വന്നു അദ്ദേഹത്തിന് ‘ അയ്യോ മമ്മൂക്കയാണ്’, എന്ന് പറഞ്ഞ് ഫോണ്‍ എടുത്തു. ഞാന്‍ ‘ദൈവമേ മമ്മൂക്കയുടെ കോളോ’ എന്നെല്ലാം വിചാരിച്ച് ഒരു സൈഡില്‍ ഇങ്ങനെ ഇരിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മമ്മൂക്ക വെറുതെ ഇങ്ങനെ വിളിക്കുമോ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘വെറുതേ അല്ല അദ്ദേഹമല്ലേ നമ്മുടെ പടത്തിലെ ഹീറോ. അപ്പോഴാണ് ഞാന്‍ അറിയുന്നത്. എന്റെ ഡാഡ വലിയ മമ്മൂക്ക ഫാനാണ്. ഫാമിലി ഫുള്‍ മമ്മൂക്ക ഫാനാണ്. മമ്മൂക്കയുടെ പുതിയ സിനിമകളെല്ലാം തന്നെ റിലീസ് ആയ ആഴ്ച്ച തന്നെ പോയി കാണും. നമ്മളൊക്കെ ജന്മനാ മമ്മൂട്ടി ഫാനായി ജനിച്ചതാണെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയെ പോയി കണ്ടു. മമ്മൂക്കയുമായി ആദ്യക്കെ കോംബിനേഷന്‍ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ആലോചിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. സിനിമയില്‍ കാണുന്നപോലെ തന്നെയുണ്ടല്ലോ എന്ന്. മമ്മൂക്ക വന്ന് സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് പോയപ്പോള്‍ എന്റെ മനസില്‍ തോന്നിയത് ഇനി ഇതില്‍ എന്താ എഡിറ്റ് ചെയ്യാനുള്ളത് എന്നായിരുന്നുവെന്നും റോഷന്‍ വ്യക്തമാക്കുന്നു.

 

Related Posts