ജിസിസിയില്‍ റോഷാക്കിനെ വെല്ലാന്‍ ആരുമില്ല ; 150ലധികം സ്ക്രീനുകളില്‍ തകര്‍ത്തോടി മമ്മൂട്ടി ചിത്രം
സമീപകാല മലയാള സിനിമയില്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്റണിയെന്ന നായകന്. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ 219 സ്ക്രീനുകള്‍ ആയിരുന്നു. രണ്ടാം വാരവും അതേ സ്ക്രീന്‍ കൌണ്ട് തുടര്‍ന്നിരുന്നു റോഷാക്ക്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രേക്ഷകപ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം.
മികച്ച സ്ക്രീന്‍ കൗണ്ടോടെ ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. നിവിന്‍ പോളിയുടെ പടവെട്ടിനേക്കാള് നന്നായി റോഷാക്ക് പ്രദര്‍ശനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന് ശേഷം മമ്മൂട്ടി സിനിമകള്‍ വെച്ച് മാത്രം 4 മില്യണ്‍ ക്യുമിലേറ്റീവ് റൈറ്റ്സ് വെച്ച് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് നടത്തിയത് 10 മില്യണ്‍ ഓവര്‍സീസ് ബിസിനെസ്സ് ആണ്. പൃഥ്വിരാജിന്റെ ‘ഗോള്‍ഡി’ന്റെ ഓവര്‍സീസ് തിയറ്ററിക്കല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. ക്രിസ്റ്റഫറിന്റേയും ഇവര്‍ തന്നെയാണ്. ജിസിസിയില്‍ മലയാളം സിനിമകളിലെ Phars ന്റെ ഡോമിനേഷന് വസാനിപ്പിച്ച് റൈറ്റ്സ് നെഗോഷിയേറ്റ് ചെയ്യാനുള്ള ഒരു ഡിസ്ട്രിബ്യൂഷന്‍ ടീം വര്ന്നു. ജിസിസിക്ക് പുറത്ത് റൈറ്റ്സ് കൊടുക്കുന്നതില്‍ ഇപ്പോഴും ശോകമാണെന്നും അവിടേക്കും അവര്‍ തുടങ്ങാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം യുഎഇ, ഖത്തര്‍, ബഹ്റിന്, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലായി 151 സ്ക്രീനുകളിലായിരുന്നു റിലീസ്. സൌദി ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലേതിന് ഒപ്പവും സൌദിയില്‍ ഒക്ടോബര്‍ 13 നും ആയിരുന്നു റിലീസ്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ജിസിസിയില്‍ ആകെ 58 തിയറ്ററുകളില്‍ ചിത്രം തുടരുന്നുണ്ട്. റോഷാക്കിലെ ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.