ഭാര്യ എലിസബത്തിനോട് കുറുമ്പ് കാട്ടുന്ന ബാലയുടെ ഓഡിയോ വൈറൽ
1 min read

ഭാര്യ എലിസബത്തിനോട് കുറുമ്പ് കാട്ടുന്ന ബാലയുടെ ഓഡിയോ വൈറൽ

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമായിരുന്നു ബാല. നിരവധി ആരാധകരെയാണ് ബാല സ്വന്തമാക്കിയിരുന്നു. തുടർന്ന് പുതിയമുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ബാല മലയാളസിനിമയിൽ ഒരു സുന്ദരനായ വില്ലന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ചെയ്തത്. ബിഗ് ബി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ആ സ്ഥാനത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു ബാല. പുതിയമുഖം, അലക്സാണ്ടർ ദ ഗ്രേറ്റ്, പുലിമുരുകൻ, തുടങ്ങിയ ചിത്രങ്ങളെല്ലാം ബാലയുടെ അഭിനയ ജീവിതത്തിലെ മികച്ച ചില ഏടുകൾ മാത്രമാണ്.

ബാലയുടെ സ്വകാര്യ ജീവിതവും പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. ഗായികയായി അമൃത സുരേഷുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും ഒക്കെ തന്നെ മാധ്യമങ്ങൾ ആഘോഷിച്ച ഒരു വാർത്ത തന്നെയായിരുന്നു. ഇപ്പോൾ അടുത്തകാലത്ത് ഒരു ഡോക്ടറെ ബാല വിവാഹം കഴിച്ചിരുന്നു. ബാലയുടെ ഒരു ആരാധിക കൂടിയാണ് ആണ് ഡോക്ടർ എലിസബത്ത്. ഈ വിവാഹവും വേർപിരിയലിൽ ആണ് എന്ന് പറഞ്ഞുകൊണ്ട് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടയിൽ തനിക്ക് തന്നെ തന്നെ സംശയം തോന്നുന്നു, തന്റെ ജീവിതം ഓർത്തു എന്ന് പറഞ്ഞ് ബാല രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബാലയുടെ പുതിയൊരു അഭിമുഖവും അതിൽ ബാല പറയുന്ന ചില കാര്യങ്ങളും ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഇടയിലായിരുന്നു ബാല ഭാര്യയായ എലിസബത്തിനെ വിളിച്ചു കൊണ്ട് നമ്മൾ തമ്മിൽ പിണക്കത്തിൽ ആണെന്ന് ആളുകൾ പറയുന്നത്.

നമ്മൾ തമ്മിൽ പിണക്കത്തിലാണോ എന്ന ചോദ്യം ചോദിക്കുന്നത്. അല്ല എന്ന ഭാര്യ മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഉടനെ തന്നെ ബാല എങ്കിൽ നീ എനിക്ക് വേണ്ടി ഒരു പാട്ട് പാടു എന്ന് പറയുന്നു. ഞാൻ ജോലിത്തിരക്കിലാണ് ഇപ്പോൾ പാടാൻ പറ്റില്ല എന്ന് എലിസബത്ത്‌ പറയുമ്പോൾ ഞാൻ പിണങ്ങി എന്ന് കുസൃതിയോടെ ബാല പറയുന്നത് കേൾക്കാം. എന്നാൽ എനിക്ക് വേണ്ടി ഏതെങ്കിലും ഒരു പാട്ട് പാടു എന്ന് പറയുമ്പോൾ വീണ്ടും ഞാൻ ആശുപത്രിയിലാണ് അവരെല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്നാണ് പറയുന്നത്. അവരൊക്കെ ശ്രദ്ധിച്ചുകൊള്ളട്ടെ നീ എന്നെ മാത്രം ഓർത്തു പാടു എന്ന് ബാല വീണ്ടും പറയുന്നുണ്ട്. വീണ്ടും പാടാൻ വിസമ്മതിച്ച് നിൽക്കുമ്പോൾ നീ ഭക്ഷണം കഴിച്ചോ ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ബാല ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്. ബാലയുടെ വിവാഹമോചന വാർത്തകൾ ശക്തമാകുന്ന ഈ സമയത്ത് തന്നെയാണ് ഈ അഭിമുഖവും ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.