‘ഋതംഭര’എനിക്ക് അത്തരം ഒരു എഴുത്തിടം കൂടിയാണ്, “അച്ഛപ്പം കഥകൾ” മോഹൻലാലിനു കൈമാറി ഗായത്രി
സിനിമ സീരിയൽ നടി ഗായത്രി അരുണിന്റെ ആദ്യത്തെ കഥ സമാഹാരമായ ‘അച്ഛപ്പം കഥകൾ’ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുസ്തകം വെറുച്വൽ ആയി പ്രകാശനം നടത്തിയത്. ഗായത്രി അരുൺ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നാടിയാണ്.ദീപ്തി ഐപിഎസ് എന്ന മിനിസ്ക്രിൻ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയത്. പിന്നീട് മമ്മുട്ടിയുടെ ‘വൺ’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്നു. ഗായത്രിയുടെ എഴുത്തുകൾ ആരാധകർ വായിക്കാൻ തുടങ്ങിയത് അധികം മുന്നെയല്ല. അച്ഛപ്പം കഥകൾ എന്ന പേരിൽ ആയിരുന്നു കഥകൾ പങ്കുവെച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്ന ‘അച്ഛപ്പം കഥകൾ’ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്.”അച്ഛനോർമ്മകളിൽ ജീവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രിയപ്പെട്ട ഗായത്രി അരുൺ എഴുതിയ ‘അച്ഛപ്പം കഥകൾ’ ഞാൻ ഹൃദയപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കുന്നു”. എന്ന അടിക്കുറിപോടു കൂടിയ പോസ്റ്റിലൂടെ ആയിരുന്നു മോഹൻലാൽ പുസ്തക പ്രകാശനം ചെയ്തതായി അറിയിച്ചത്. ശേഷം മഞ്ചു വാര്യർ പുസ്തകം ഏറ്റുവാങ്ങുന്നതുമായ ഗായത്രി ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിന് നേരിട്ട് പുസ്തകം കൈമാറുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായത്രി. ചിത്രത്തോടൊപ്പം താരം പങ്കുവച്ച വരികളും.
“കഥയോ കവിതയോ അനുഭവമോ ഓർമക്കുറിപ്പോ അങ്ങനെ എന്തും എഴുതാൻ ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യർക്കും സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ എന്തുകൊണ്ട് എല്ലാവരും എഴുത്തുകാരാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം അച്ഛപ്പം കഥകൾ എഴുതി പൂർത്തിയാക്കിയ ഇടത്തിൽ വച്ചാണ് എനിക്ക് കിട്ടിയത്. എഴുതുവാൻ നമുക്ക് ഇടമാണു വേണ്ടത്. മനസ്സിൽ വിരിയുന്ന വാക്കുകളെ കടലാസ്സിൽ പകർത്തുമ്പോൾ ചുറ്റും ശാന്തമായിരിക്കണം. നമ്മെ ലക്കില്ലാതെ എഴുതാൻ പ്രേരിപ്പിക്കുന്ന ഊർജത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. അത്തരം ‘എഴുത്തിടങ്ങളിൽ’ നിറഞ്ഞു നിൽക്കുന്ന ശാന്തത അകമേക്ക് വ്യാപിക്കും. എഴുത്തിടങ്ങളില്ലെങ്കിൽ എഴുത്തുകാരുമില്ല. ‘ഋതംഭര’ എനിക്ക് അത്തരമൊരു എഴുത്തിടം കൂടിയാണ്. അച്ഛപ്പം കഥകളുടെ അവസാന വരികൾ ഇവിടെ ഇരുന്നാണ് എഴുതി തീർത്തത്. ഏതോ നിമിത്തം പോലെ ഋതംഭരയുടെ തന്നെ മുഖ്യരക്ഷാധികാരിയായ ലാലേട്ടനാണ് അത് പ്രകാശനം ചെയ്തത്. പക്ഷെ അത് അദ്ദേഹത്തെ നേരിൽ കണ്ട് ആവണം എന്ന ആഗ്രഹം അന്ന് നടന്നില്ല. ഇപ്പോഴിതാ വീണ്ടും ആ ഇടത്തിൽ വച്ച് തന്നെ അത് അദ്ദേഹത്തിന് നേരിൽ കൊടുക്കാൻ കഴിഞ്ഞതും മറ്റൊരു നിമിത്തം.. അനുഗ്രഹം…”
ഫേസ്ബുക് പേജിലൂടേ പ്രേക്ഷകരോട് തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. എഴുതിടത്തിൽ വച്ചുതന്നെ ഏറെ പ്രിയപ്പെട്ട മോഹൻലാലിനു പുസ്തകം നൽകാൻ കഴിഞ്ഞു എന്നതിന്റെ സന്തോഷവും അറിയിച്ചു. അച്ഛന്റെ കഥകളും അച്ഛനോടൊപ്പമുള്ള കഥകളുമാണെന്നാണ് എന്നു പറഞ്ഞായിരുന്നു ഗായത്രി ചെറിയ കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. എന്നാൽ അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗത്തോടെ ഗായത്രി എഴുത്തുകൾ തൽകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയായിരുന്നു. കഥകളെല്ലാം കൂട്ടിവെച്ച് ഒരു പുസ്തകം ആക്കിയപ്പോൾ പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്. ആരാധകർ അച്ഛപ്പം കഥകൾക്ക് നല്ല പ്രതികരണമാണ് നൽകിയത്.