‘എന്നെ ഒരു താരമായി വളർത്തിയെടുത്തത് മമ്മുട്ടി’; ജോജു ജോർജ്
1 min read

‘എന്നെ ഒരു താരമായി വളർത്തിയെടുത്തത് മമ്മുട്ടി’; ജോജു ജോർജ്

ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷരിലേക്ക് ആഴ്ന്നിറങ്ങിയ നടനാണ് ജോജു ജോർജ്. ഇദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കിയ ചിത്രം കൂടിയാണ് ജോസഫ്. ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. 1995 ലെ മഴവിൽ കൂടാരം എന്ന ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റ് ആയിട്ടായിരുന്നു അഭിനയ ജീവിതം ആരംഭിച്ചത്. സിനിമയിൽ എത്തിയ ശേഷം നടൻ മമ്മുട്ടി നൽകിയ ധൈര്യമാണ് തന്നെ ഒരു താരമാക്കി വളർത്തിയെടുത്തതെന്ന് ജോജു ജോർജ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലെത്തിയപ്പോൾ മമ്മൂക്കയുടെ മുന്നിൽ നിന്നപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ചത്. പക്ഷേ മമ്മുക്ക എന്നെ കൂൾ ആക്കി നിർത്തി. എന്റെ ജീവിതത്തിലെ ടെണിങ് പോയിന്റ് അതാണ്. അന്ന് മമ്മുക്കയെങ്ങാനും എന്നോട് തിരിച്ചു ചൂടായിരുന്നേൽ ഞാനി പണി അവസാനിപ്പിച്ചു പോയെനെ.

 

‘ഒന്നും ഇല്ലെടോ ഇങ്ങനെ അങ്ങ് ചെയ്താൽ മതി’എന്ന് പറഞ്ഞ് മമ്മുക്ക ധൈര്യം നൽകി. കൂടെ നിന്ന് അഭിനയിക്കുമ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ ആകുന്നത് മമ്മൂക്കയ്ക്കൊപ്പം ആണെങ്കിൽ ഏറ്റവും ടെൻഷൻ ഇല്ലാതെ അഭിനയിക്കുന്ന കോ ആക്ടർ ചെമ്പൻ വിനോദും ദിലീഷ് പോത്താനുമാണ്. നിരവധി ചിത്രങ്ങളിൽ ചെമ്പൻ വിനോദുമായി കൂടെ അഭിനയിച്ചിട്ടുണ്ട്. ചെമ്പൻ എനിക്ക് കംഫർട്ട് ആണ്. ദിലീഷ് ക്രിയേറ്റീവാണ്. ദിലീഷ് ഒരു സംവിധായാകയും അഭിനേതാവു കൂടിയാണ് അത് കൊണ്ടു തന്നെ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്തെങ്കിലും അഭിപ്രായം ചോദിക്കണേൽ അപ്പോൾ ചോദിക്കാം അതാണ് പ്രത്യേകത എന്നും ജോജു ജോർജ് പറഞ്ഞു.

 

Leave a Reply