“Hypocrisy at its height..” ; കപിൽ പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിച്ച രേവതിയെ വിമർശിച്ച് കുറിപ്പ്
1 min read

“Hypocrisy at its height..” ; കപിൽ പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിച്ച രേവതിയെ വിമർശിച്ച് കുറിപ്പ്

മലയാളസിനിമയിലും മറ്റു ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച സിനിമാ പേർസണാലിറ്റിയാണ് രേവതി. മലയാളസിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് നടൻ മോഹന്‍ലാലിനെതിരെ ഒരിക്കൽ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു രേവതി. മലയാള സിനിമയിലെ തന്നെ വനിതാ കൂട്ടായ്മയായ വിമന്‍ ഇൻ സിനിമ കളക്ടീവ് നടത്തിയ പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഒരിക്കൽ രേവതിയും മറ്റുള്ളവരും താര സംഘടനയ്ക്കും നടൻ മോഹന്‍ലാലിനുമെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയത്. മോഹൻലാൽ നടി എന്ന് തങ്ങളെ അഭിസംബോധന ചെയ്ത കാര്യങ്ങൾ അടക്കം എടുത്ത് പറഞ്ഞായിരുന്നു വിമർശനങ്ങൾ. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ അമ്മയില്‍ നിന്നും അവര്‍ക്ക് ഒരു പിന്തുണ കിട്ടിയില്ലെന്ന് രേവതി അന്ന് പറഞ്ഞു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനൊപ്പം നിൽക്കുന്ന നിലപാടാണ് എഎംഎംഎ സ്വീകരിച്ചത് എന്നും മോഹന്‍ലാല്‍ തങ്ങളുടെ വ്യക്തിത്വം പോലും അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും രേവതി ആരോപിക്കുകയുണ്ടായി. മോഹന്‍ലാല്‍ നടിമാര്‍ എന്ന് പറഞ്ഞുവെന്നും തങ്ങളുടെ പേര് പോലും പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നുമുള്ള കാര്യങ്ങൾ പറഞ്ഞ രേവതി ഇത് വളരെയധികം ബുദ്ധിമുട്ടിച്ചു എന്നാണ് അന്ന് പറഞ്ഞത്. ഇതാണ് മോഹന്‍ലാലിന്റെ യഥാര്‍ത്ഥ മുഖമെന്നും രേവതി പറയുകയുണ്ടായി. സംഘടനയെ ചോദ്യം ചെയ്തതിന് മനപ്പൂര്‍വം ഞങ്ങളെ അപമാനിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും രേവതി ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് രേവതിയും പാര്‍വതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ തുടങ്ങിയവർ പത്ര സമ്മേളനം നടത്തിയത്.

ഇപ്പോൾ ഇതാ രേവതി അന്ന് നടത്തിയ ഇത്തരം വിമർശനങ്ങൾ ചൂണ്ടിക്കാട്ടി ഒരു പ്രശസ്തമായ സിനിമ ഗ്രൂപ്പിൽ വിമർശന കുറിപ്പുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ. അന്ന് സ്ത്രീകൾക്ക് വേണ്ടി രേവതി എടുത്ത നിലപാട് ഇന്നെവിടെ പോയി എന്ന തരത്തിലാണ് ഈ കുറിപ്പ്. ബോളിവുഡിലെ പ്രശസ്ത നടി കജോളിനെ നായികയാക്കി  രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യയിലെ പ്രശസ്ത ഷോയായ കബിൽ ശർമ ഷോയിൽ എത്തിയ രേവതി അവതാരകൻ പറയുന്ന തരംതാണ കോമഡികൾക്ക് ചിരിച്ചതാണ് ഇപ്പോൾ കുഴപ്പമായത്. മോഹൻലാൽ തങ്ങളേ നടി എന്ന് വിളിച്ചെ എന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തിയ ആള് ഈ കപിലും ഭാര്യയും പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിക്കുന്നത് എന്നും ഹിപ്പോക്രസി അതിന്റെ പരമോന്നതിയിൽ എന്നും കുറിപ്പിലൂടെ പഴയ കാര്യങ്ങൾ ഉദ്ധരിച്ച് പ്രേക്ഷകൻ പറയുന്നു.

സിനിഫൈൽ ഗ്രൂപ്പിലെ കുറിച്ച് ഇങ്ങനെ..

ഹിന്ദിയിൽ Kapil Sharma ഷോ എത്ര പേര് കണ്ടിട്ട് ഉണ്ട് എന്ന് അറിയില്ലാ, സ്ത്രീ വിരുദ്ധവും കേട്ടാൽ അറപ്പ് തോന്നുന്ന ഒരുപാട് സോ called തമാശകളും പേര് കേട്ട ഒരു ഷോ ആണ്. ഒരു ഉദാഹരണം ഷോയിൽ വന്ന ഒരു നടിയോട് കപിൽ പറയുന്നു, 12000 രൂപ കൊടുത്തിട്ട് ആണ് എനിക്ക് ഒരു സിനിമയിൽ ചാൻസ് കിട്ടിയത് എന്ന്, അപ്പോൾ നടി ചോദിക്കുന്നു കാശ് കൊടുത്ത് ആണോ അഭിനയിക്കുന്നത് എന്ന്, അതിൻ്റെ മറുപടി ആയി അയാൾ പറഞ്ഞത്, എന്ത് ചെയ്യാൻ ആണ്, ഞാൻ ഒരു ആണ് ആയി പോയിലെ കാശ് മാത്രം അല്ലേ കൊടുക്കാൻ പറ്റൂ എന്ന് ആണ്.

ഷോയുടെ നിലവാരം ഏകദേശം മനസിലായി കാണും എന്ന് വിചാരിക്കുന്നു. ഇത് വെച്ച് നോക്കുമ്പോ നമ്മുടെ കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക് ഒക്കെ എത്രയോ ഭേദം. ഷോയിൽ രേവതി സംവിധാനം ചെയ്ത പുതിയ ഹിന്ദി പടം പ്രൊമോട്ട് ചെയ്യാൻ പോയ്യപോൾ ഉള്ള എപിസോടിൽ ഒരു സ്ക്രീൻ ഷോട്ട് ആണ്. മോഹൻലാൽ നങ്ങളേ നടി എന്ന് വിളിച്ചെ എന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തിയ ആള് ആണ് ഈ കപിലും ഭാര്യയും പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിക്കുന്നത്. Hypocrisy at its height.

 

News Summary : Actress Revathy criticized.