‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും’! പത്താന്‍ തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍
1 min read

‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും’! പത്താന്‍ തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഷാറൂഖാന്‍ ചിത്രം പത്താന്‍ റിലീസിനായി ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ല്‍ നായിക ദീപിക പദുകോണ്‍ ഇട്ട ബിക്കിനിയും അതിന്റെ നിറവും ആയിരുന്നു വിവാദത്തിന് തുടക്കം. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. പത്താനെതിരെ പ്രതിഷേധം കനക്കുമ്പോഴും പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.

Pathan Advance Booking, Box Office Prediction, Ticket Price

ഇപ്പോഴിതാ, മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ പത്താന്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ്. പത്താന്‍ എന്ന ചിത്രത്തിനായി താന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്ഡ കാത്തിരിക്കുകയാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. പ്രേക്ഷകന്‍ എന്ന നിലയില്‍ നമുക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ ചിത്രം വരുമ്പോള്‍ അത് വിജയിക്കാനാവും ആഗ്രഹിക്കുകയെന്നും, പത്താന്‍ ഫസ്റ്റ് ഡേ ഷോ കാണുമെന്നും ഫിലിം കമ്പാനിയന്റെ ആക്ടേഴ്‌സ് ആഡയില്‍ ദുല്‍ഖര്‍ പറയുന്നു.

അതേസമയം, വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഈ സംഘടനയുടെ ആരോപണം. വീര്‍ ശിവജി അംഗങ്ങള്‍ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ജനുവരിയില്‍ തിയേറ്ററില്‍ എത്താനിരിക്കുന്ന സിനിമ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Khaled SRKanatic on Twitter: "Here is my latest #Pathan poster, I hope it lives up to your expectations. https://t.co/zNR68R8o81 https://t.co/XTY0kXMzoM" / Twitter

4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബെഷ്റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.