പടക്കം പോലെ പൊട്ടിയ റീമേക്കുകൾ, ബോളിവുഡോ അതോ റീമേക്ക് വുഡോ?
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ ബോളിവുഡിലേക്ക് ഇറക്കുന്നത് പതിവാവുകയാണ്. ഒരുകാലത്ത് പ്രിയദർശൻ ഇക്കാര്യത്തിൽ ബോളിവുഡിന് മുന്നിൽ ഒരു വഴി തുറന്നിരുന്നു. ഭക്ഷിക്കുമാറിനും മറ്റു ചില ബോളിവുഡ് ആരങ്ങൾക്കും തിരിച്ചുവരവ് നൽകിയത് ഇത്തരത്തിലുള്ള ചിത്രങ്ങളാണ്. രണ്ടായിരത്തി പത്തിന് ശേഷം ഈ റീമേക്ക് ചിത്രങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ തുടരുന്നത്. ആശയ ദാരിദ്ര്യം കൊണ്ടാണ് ഇത്തരത്തിൽ റീമേക്കുകൾ ബോളിവുഡിൽ അരങ്ങേറുന്നത്. ഹിന്ദി മൂവി ചാനലുകളിൽ ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യൻ ഭാഷയിലെ ചിത്രങ്ങൾ സംരക്ഷണം ചെയ്യുന്നതുകൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുന്നുണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങൾ എടുക്കാൻ തയ്യാറാക്കുന്നത്.
സൂര്യയുടെ സിംഗത്തിന്റെ ആദ്യപതിപ്പിനും അതിനുശേഷം വന്ന പരമ്പരകൾക്കും ഹിന്ദിയിൽ റീമേക്കുകൾ ഉണ്ടായിരുന്നു ഇതു വലിയ വിജയം തന്നെ സമ്മാനിച്ചിരുന്നു എന്നാൽ 2019 ശേഷം വന്ന പ്രിയദർശൻ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. തമിഴില്‍ ഹിറ്റായ വിക്രം വേദ ബോളിവുഡില്‍ എത്തിയപ്പോൾ സെയ്ഫ് അലിഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരെയായിരുന്നു താരങ്ങൾ. നൂറുകോടി ചിലവാക്കി എടുത്ത സിനിമ ബോക്സ്ഓ ഫീസില്‍ ഒരു അനക്കവും ഉണ്ടാക്കിയില്ല. ജിഗര്‍താണ്ട എന്ന ചിത്രത്തിന്‍റെ റീമേക്കായ അക്ഷയ് കുമാറിന്‍റെ ചിത്രമായ ബച്ചന്‍ പാണ്ഡേയുടെ അവസ്ഥയും വലിയ മാറ്റമില്ല. നാനി നായകനായ തെലുങ്ക് ചിത്രം ജേഴ്സിയുടെ റീമേക്കില്‍ ഷാഹിദ് കപൂറായിരുന്നു നായകന്‍, ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക് ചിത്രമായ ലാൽ സിങ് ഛദ്ദയിൽ ആമീർ ഖാൻ ആയിരുന്നു നായകൻ എന്നിട്ടും പരാജയമായിരുന്നു.
റീമേക്കുകളില്‍ അത്യാവശ്യം ബോളിവുഡില്‍ ബോക്സ്ഓഫീസ് ഹിറ്റായ ചിത്രം ദൃശ്യം 2 ആണ്. മലയാളത്തിൽ ദൃശ്യം 2 ഒരു ഒടിടി ചിത്രമായി ഇറങ്ങിയപ്പോള്‍ തിരക്കഥയില്‍ വളരെ നല്ല മാറ്റങ്ങളോടെ അജയ് ദേവഗണ്‍ നായകനായ ദൃശ്യം 2 ബോളിവുഡ് ബോക്സ് ഓഫീസില്‍ വലിയ വിജയമായി. ബോളിവുഡിൽ റീമേക്കുകള്‍ പരാജയപ്പെടുവാന്‍ കാരണം അതിന്‍റെ യഥാര്‍ത്ഥ കണ്ടന്‍റിന് വലിയ തോതില്‍ പരിക്ക് പറ്റുന്നു എന്നത് തന്നെയാണ് . ഇത്രയൊക്കെ പരാജയം ഉണ്ടായിട്ടും ബോളിവുഡിൽ റീമേക്കുകൾ കുറയുന്നില്ല എന്നതാണ് യാഥാർഥ്യം. ഓരോ പരീക്ഷണങ്ങളുമായി സംവിധായകരും നടന്മാരും എത്തുകയാണ്.