മമ്മൂക്ക വിളിച്ചപ്പോൾ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞത് ഞാനാണ് ; രൺജി പണിക്കർ തുറന്നു പറയുന്നു
1 min read

മമ്മൂക്ക വിളിച്ചപ്പോൾ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞത് ഞാനാണ് ; രൺജി പണിക്കർ തുറന്നു പറയുന്നു

മലയാള സിനിമ മേഖലയിലെ തന്നെ എല്ലാക്കാലത്തെയും മികച്ച കൂട്ടു കെട്ടുകളിലൊന്നാണ് മമ്മൂട്ടിയും, രൺജി പണിക്കരും തമ്മിലുള്ള ബന്ധം . ഇരുവരുടെയും സൗഹൃദത്തിൽ പിറന്ന ‘ദി കിംഗ്’ പോലുള്ള നിരവധി സിനിമകൾ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയും, താനും തമ്മിലുളളത് സഹോദര ബന്ധമാണെന്നും, പല സന്ദർഭങ്ങളിലും അദ്ദേഹവുമായി ഇണക്കവും, പിണക്കവും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരിക്കൽ താനും, മമ്മൂട്ടിയും തമ്മിൽ പിണങ്ങി ഇരിക്കുമ്പോൾ സിനിമയുടെ കഥ പറയുവാനായി മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടപ്പോൾ താൻ അതിന് വിസമതിച്ചതെന്നും രൺജി പണിക്കർ പറഞ്ഞു.

ഒരു മുഖ്യധാരാ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് രൺജി പണിക്കർ വ്യകത്മാക്കിയത്. താൻ പത്രപ്രവർത്തകനായി പ്രവർത്തിച്ച് വരുന്ന സമയത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്നും, അന്നു മുതൽക്കേ ലൊക്കേഷനുകളിൽ വെച്ച് ഞങ്ങൾ പരസ്‌പരം ഇണങ്ങുകയും, പിണങ്ങുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും രൺജി പണിക്കർ പറഞ്ഞു.  പിണങ്ങി കഴിഞ്ഞാൽ ഇണങ്ങുവാൻ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് രൺജി പണിക്കർ കൂട്ടിച്ചേർത്തു. സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രസിദ്ധീകരണത്തിൻ്റെ റിപ്പോർട്ടറായി താൻ പ്രവർത്തിച്ച് വരുന്ന സമയമായിരുന്നു.

പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വരുന്ന എല്ലാ ഗോസിപ്പുകളുടെയും, വിചാരണകളുടേയും എല്ലാ ഭാരവും അദ്ദേഹം എൻ്റെ തലയിലായിരുന്നു കെട്ടി വെച്ചിരുന്നത്. അതേസമയം പത്രപ്രവർത്തനം എന്നത് എൻ്റെ ജോലി യായതുകൊണ്ട് മറ്റൊരാളുടെ അവഹേളനങ്ങൾക്ക് മുഖവില കൊടുക്കേണ്ടതില്ലെന്ന ദൃഢനിശ്ചയം എനിയ്ക്ക് ഉണ്ടായിരുന്നതുക്കൊണ്ട് താനും തിരിച്ച് പ്രതികരിക്കുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇണക്കങ്ങളും, പിണക്കങ്ങളുമെല്ലാം ഉണ്ടാവാറുണ്ടെങ്കിലും പശുപതി എഴുതാന്‍ പോയപ്പോള്‍ അദ്ദേഹത്തിൻ്റെ കാല്‍ തൊട്ട് താൻ അനുഗ്രഹം വാങ്ങിച്ചു. അത് എൻ്റെ മൂത്ത സഹോദരനെ പോലെ എനിയ്ക്ക് അദ്ദേഹത്തെ തോന്നിയതുകൊണ്ടാണ്. എന്നെയും അദ്ദേഹം അംങ്ങനെയൊരു സഹോദര സ്നേഹത്തോടെയാണ് നോക്കി കാണുന്നതെന്നും രൺജി പണിക്കർ വ്യകത്മാക്കി.

‘ഏകലവ്യൻ്റെ കഥ ഞാൻ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു. ( മമ്മൂട്ടിയോട് ) എന്നാൽ ചില കാരണങ്ങൾക്കൊണ്ട് മാത്രം സിനിമ നടക്കാതെ പോവുകയായിരുന്നു. അന്നു മുതൽ മമ്മൂട്ടിയോട് ഒരു കഥയും പറയില്ലെന്ന് സ്വയം വാശിയിൽ തീരുമാനമെടുക്കുകയിരുന്നു. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അക്ബര്‍ എന്നൊരു നിര്‍മാതാവ് സിനിമ ചെയ്യണമെന്ന് പറഞ്ഞു വന്ന് കണ്ടു. പിന്നീട് ഒരിക്കൽ മമ്മൂട്ടി വിളിച്ചില്ലേയെന്നും, സിനിമ ചെയ്യുന്നില്ലേയെന്ന് ഷാജി കൈലാസ് എന്നോട് ചോദിച്ചു. ഷാജി ചെയ്തോളൂ എനിയ്ക്ക് അങ്ങനെയൊരു സിനിമ ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു ഞാൻ അന്ന് മറുപടി പറഞ്ഞത്.

വലിയൊരു ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമാവേണ്ട സിനിമയായിരുന്നു അത്. നിർമാതാവ് അൽപ്പം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഈ സിനിമ ചെയ്തിരുന്നെങ്കിൽ മാത്രമേ അദ്ദേഹത്തിൻ്റെ പ്രയാസം മാറുകയുണ്ടായിരുന്നുള്ളു. എന്നാൽ ആവശ്യത്തിലേറേ അഹങ്കാരം എനിയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് സിനിമ ഞാൻ ചെയ്യില്ലെന്ന് തറപിച്ച് പറയുകയിരുന്നു. സിനിമയുടെ കാര്യവുമായി ബന്ധപ്പെട്ട് മമ്മൂക്ക വിളിച്ചപ്പോഴും എനിക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. അവസാനം നിർമാതാവ് അക്ബർ അമ്മയെ പോയി കണ്ടു. ‘അമ്മ എന്നെ വിളിച്ചിട്ട് ആ സിനിമ അദ്ദേഹത്തിന് നീ എഴുതികൊടുക്കണമെന്ന് എൻ്റെയടുത്ത് പറഞ്ഞു. എഴുതില്ലെന്ന് ഞാൻ വാശി പിടിച്ചു. ഇങ്ങോട്ടൊന്നും പറയണ്ട അത് നേ എഴുതണമെന്ന് അമ്മയും. അങ്ങനെ അത് ഞാൻ എഴുതാന്‍ തീരുമാനിച്ചു. അപ്പോഴും മമ്മൂക്കയോട് കഥ പറയാന്‍ വരില്ലെന്ന് ആവർത്തിച്ച് താൻ പറയുകയായിരുന്നു ” – രൺജി പണിക്കർ പറഞ്ഞു.

പിന്നീട് ഒരിക്കൽ മമ്മൂട്ടി എന്നെയും ഷാജിയേയും അദ്ദേഹത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി ബിരിയാണി തന്നു. എന്നിട്ട് കഥ പറയാൻ എന്നോട് പറഞ്ഞു. പറയില്ലെന്ന വാശിയിൽ ഞാനും. എന്നാൽ മമ്മൂട്ടി ഇതൊക്കെ ഒരു കൗതുകത്തോടെ നോക്കി കണ്ടിട്ടാവണം കിംഗ് എന്ന സിനിമയിൽ അഭിനയിച്ചത് പോലും. അല്ലാതെ ഞാൻ എഴുതിയ ഒരു കഥയില്ലെങ്കിൽ അദ്ദേഹത്തിന് നിലനിൽപ്പ് ഇല്ല എന്നത് കൊണ്ടല്ലലോ എന്നും അദ്ദേഹം ചോദിച്ചു. പല സന്ദർഭങ്ങളിലും നമ്മുടെ ധാരണകളെ ആളുകൾ മറികടക്കുന്നത് അത് അവരുടെ ഹൃദയ വിശാലതകൊണ്ടാണെന്നുംഅദ്ദേഹം വ്യകത്മാക്കി.