ഓസ്കാര്‍ നിശയ്ക്ക് ചെരുപ്പിടാതെ രാം ചരണ്‍: കാരണം ഇതാണ്
1 min read

ഓസ്കാര്‍ നിശയ്ക്ക് ചെരുപ്പിടാതെ രാം ചരണ്‍: കാരണം ഇതാണ്

വരുന്ന മാര്‍ച്ച് 12 എന്ന തീയതിക്ക് ഏവരും ഉറ്റു നോക്കുകയാണ് കാരണം   ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ആ ദിവസമാണ് . ഇത്തവണത്തെ ഓസ്കാർ പ്രഖ്യാപനം വരുമ്പോൾ ഇന്ത്യന്‍ സിനിമയും ഏറെ പ്രതീക്ഷയിലാണ്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു ഗാനം മത്സരിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് ഇന്ത്യക്ക് ഇത്തരത്തിലുള്ള ഒരു അഭിമാനം നിമിഷം കൈവരിക്കുന്നത്. ഒരിന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്കാറിന്‍റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത് ഏറെ നാളുകൾക്ക് ശേഷമാണ് . 

കഴിഞ്ഞ ദിവസം ലോസ്ആഞ്ചലോസിലെ ഓസ്കാര്‍ നിശയ്ക്കായി ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായ രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറിയിരുന്നു . യുഎസില്‍ വേറെ ചില പരിപാടികളും ഉള്ളതു കൊണ്ടാണ് രാം ചരണ്‍ നേരത്തെ പുറപ്പെട്ടത്.  കറുത്ത വസ്ത്രത്തിലാണ് താരം എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം അദ്ദേഹം ചെരുപ്പും  ധരിച്ചിരുന്നില്ല. ഏവരും എന്തുകൊണ്ടാണ് താരം ചെരുപ്പ് ധരിക്കാത്തത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത് അതിനുള്ള ഉത്തരം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.  അയ്യപ്പഭക്തനായ രാം ചരണ്‍  ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടത് കൊണ്ടാണ് ചെരുപ്പ് ധരിക്കാത്തത്. വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി ഭക്തന്മാർ  നഗ്നപാദനായി ഇരിക്കുന്നതിന്‍റെ ഭാഗമായാണ് താരം പാദരക്ഷകളില്ലാതെ നടക്കുന്നത് . 

ആർ ആർ ആറിലെ മറ്റൊരു നടനായ ജൂനിയർ എൻടിആർ,  സംവിധായകൻ എസ്എസ് രാജമൗലി എന്നിവർക്കൊപ്പം  കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് അവാർഡ് നൈറ്റില്‍ പങ്കെടുത്തിരുന്നു.  ഗോൾഡൻ ഗ്ലോബ് അവാർഡ് നൈറ്റിൽ ആര്‍ആര്‍ആര്‍ മികച്ച  ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ഈ വർഷത്തെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡില്‍ ആര്‍ആര്‍ആര്‍ മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ   അവാര്‍ഡ് നേടിയിരുന്നു.  എന്തായാലും ആർ ആർ ആറിലെ ഗാനത്തിന് ഓസ്കാർ ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. രാജമൗലിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു പൊൻതലായി മാറിയ ചിത്രമാണ് ആർ ആർ ആർ. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകർ മുൻപ് നൽകിയിട്ടുള്ളത്.