റാം ചരൺ ഇനി മുതൽ ഹോളിവുഡ് മീഡിയയുടെ ഗ്ലോബൽ സ്റ്റാർ
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ഇപ്പോൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയെന്ന മാധ്യമത്തിന്റെ ഭാഷയുടെ എല്ലാ അതിർത്തികളും കടന്ന് അന്താരാഷ്ട്ര തലത്തിൽ ആർ ആർ ആർ ഹിറ്റായി മാറിക്കഴിഞ്ഞു . ചിത്രം ഇന്ത്യയിൽ ഇതിനകം അവാർഡുകൾ വാരിക്കൂട്ടി കഴിഞ്ഞു , ചിത്രം വിദേശത്തും ട്രോഫികൾ നേടി ചരിത്രം സൃഷ്ടിക്കുകയാണ് . നാട്ടു നാട്ടു എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ ശേഷം, റാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച ചിത്രം ഇപ്പോൾ ഹോളിവുഡ് ക്രിട്ടിക് അവാർഡുകളിൽ പ്രധാന വിഭാഗങ്ങളിൽ വിജയിചിരിക്കുകയാണ്.
മൊത്തം 5 അവാർഡുകളാണ് ചിത്രം നേടിയിരിക്കുന്നത് – മികച്ച അന്താരാഷ്ട്ര സിനിമ, സ്പോട്ട്ലൈറ്റ് അവാർഡ്, മികച്ച ആക്ഷൻ ഫിലിം, മികച്ച സ്റ്റണ്ടുകൾ, നാട്ടു നാട്ടു എന്ന ചിത്രത്തിലെ മികച്ച ഗാനം എന്നിവ ഉൾപ്പെടുന്നു. എസ് എസ് രാജമൗലിയും രാം ചരണും ആണ് അവാർഡ് സ്വീകരിക്കാൻ വേദിയിലേക്ക് പോയത്. ഹോളിവുഡ് ക്രിട്ടിക് അവാർഡിൽ റാം ചരനെ ഹോളിവുഡ് മീഡിയാസ് വിശേഷിപ്പിച്ചത് ഗ്ലോബൽ സ്റ്റാർ എന്നാണ്. നിസ്കാരത്തിന്റെ സിനിമയിലെ പ്രകടനം കണ്ട് അങ്ങനെയാണ് വിളിക്കാൻ തോന്നിയത് എന്നാണ് ഹോളിവുഡ് മീഡിയാസ് ഒന്നടങ്കം പറഞ്ഞത്. നിലവിൽ ആർ ആർ ആർ എന്ന സിനിമയ്ക്കും റാം ചരണിനും ലഭിക്കുന്ന റീച് വളരെ വലുതാണ്. ഹോളിവുഡ് അവാർഡ് ൽ ടോം ക്രൂയ്സ് ന്റെ ടോപ് ഗൺ മാവേരിക്ക് നെ തൂക്കി എറിഞ്ഞു കൊണ്ട് ആർ ആർ ആർ ബെസ്റ്റ് ഇന്റർനാഷണൽ ഫിലിം അവാർഡ് വാങ്ങി.
നിലവിൽ ഹോളിവുഡ് സിനിമാലോകം ഒന്നടങ്കം ദി ഫേസ് ഓഫ് ഇന്ത്യൻ സിനിമ എന്നാണ് റാം ചരണിനെ അറിയപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ അടുത്തകാലത്ത് ഏറ്റവും പ്രശസ്തിയിലെത്തിയ ഇന്ത്യൻ സിനിമ എന്ന പദവി ആർ ആർ ആർ എന്ന ചിത്രം നേടിയെടുത്തിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയ രാംചരൻ ചെരുപ്പിടാത്തി നടന്നതും വലിയ ചർച്ചയായിരുന്നു. മാർച്ച് 12ന് പ്രഖ്യാപിക്കുന്ന ഓസ്കാർ നോമിനേഷന് മുൻപ് തന്നെ രാം ചരൺ ചില വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി അവിടെ എത്തിയിരുന്നു.