”മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടിക്കെട്ടേണ്ട”; പുഴു സിനിമയുടെ സംവിധായകയും എഴുത്തുകാരനും മാപ്പ് പറയണമെന്ന് ബിജെപി
1 min read

”മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടിക്കെട്ടേണ്ട”; പുഴു സിനിമയുടെ സംവിധായകയും എഴുത്തുകാരനും മാപ്പ് പറയണമെന്ന് ബിജെപി

മ്മൂട്ടി ​​ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന സിനിമ ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. സിനിമയുടെ സംവിധായക രത്തീനയുടെ ഭർത്താവ് നടത്തിയ പരാമർശങ്ങളാണ് വിവാ​ദങ്ങളിലേക്ക് വഴി നയിച്ചത്. ഇതിന്റെ ഭാ​ഗമായി നടൻ മമ്മൂട്ടിയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്നത്. ഇപ്പോൾ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ രം​ഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണയുമായി അദേഹം എത്തിയത്. മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുകയും വേണമെന്നും രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ 

കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടൻ. നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം.

അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല.

എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ്.
മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുകയും വേണം.