നിരാശരായി ആരാധകർ..!: ഓഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല, മറ്റൊരു ഡേറ്റ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബർ ആറിന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ് തീയതി.
നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാർ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “2024 ലെ സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ റിലീസ് പ്രഖ്യാപിച്ചതിനാൽ ഷൂട്ട് പൂർത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിർമ്മാതാക്കൾ കഠിനമായ പ്രയത്നത്തിലായിരുന്നു.
ഇത് പുഷ്പ2 റിലീസ് വൈകിപ്പിക്കും എന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെയാണ് റിലീസ് തീയതി നീട്ടാൻ തീരുമാനിച്ചത്, പുതിയ തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുഷ്പ: ദി റൈസ് 2021 ഡിസംബർ 17-നാണ് റിലീസ് ചെയ്‌തത്. ഈ ചിത്രം പാൻഡമിക് കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരുന്നു.
അടുത്തിടെ ആദ്യഭാഗത്തിൻറെ എഡിറ്റാറായ റൂബൻ ചിത്രത്തിൽ നിന്നും പിൻമാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബൻ ചിത്രത്തിനായി ഷെഡ്യൂൾ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തിൽ പിൻമാറുകയായിരുന്നു എന്നാണ് വിവരം. ‘പുഷ്പ: ദി റൈസ്’ വിജയത്തിൽ റൂബൻറെ എഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിൻറെ പിൻമാറൽ പുഷ്പ ടീമിന് തിരിച്ചടിയായി എന്നാണ് വിവരം.
പക്ഷെ അത്തരം സാധ്യതയിലേക്കാണ് ചിത്രം നീങ്ങുന്നത് എന്ന വ്യക്തമായ സൂചനയാണ് തെലുങ്ക് മാധ്യമങ്ങൾ നൽകുന്നത്. ഇതിനകം തീയറ്റർ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വിൽപ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയിൽ 200 കോടിയുടെ വിതരണ കരാർ ചിത്രത്തിന് ലഭിച്ചെന്നും വാർത്തകളുണ്ടായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.