‘മമ്മൂക്ക വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു, ഇവിടെ ഡബ്ല്യുസിസി ഉണ്ട് മറ്റേ സിസിയുണ്ട്, ഐസിയുവിൽ കിടന്നിട്ട് ഒരെണ്ണം തിരിഞ്ഞ് നോക്കിയിട്ടില്ല’ സാന്ദ്ര തോമസ് പറയുന്നു
രോഗബാധിതയായി ഐസിയുവിൽ പ്രവേശിപ്പിച്ച നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആരോഗ്യസ്ഥിതി വീണ്ടെടുത്തു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സാന്ദ്രക്ക് ഡെങ്കിപ്പനി സ്വീകരിച്ചതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഈ വിവരം താരത്തിന്റെ സഹോദരിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹൃദയമിടിപ്പും രക്തസമ്മർദവും അനിയന്ത്രിതമായി കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്നും ഡോക്ടർമാർ വിശദമായി പരിശോധിച്ചതിന് ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചു എന്നും ഐസിയുവിൽ പ്രവേശിപ്പിച്ചത് രണ്ടു ദിവസം പിന്നിടുന്നു എന്നും സഹോദരി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട സാന്ദ്രാ തോമസ് അധികം വൈകാതെ തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആക്കുന്നതായിരിക്കും. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന സാന്ദ്ര തോമസ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം സോഷ്യൽ മീഡിയ വഴി ലൈവിലൂടെ ആരാധകരോട് സംസാരിക്കുകയും ചെയ്തു. രോഗാവസ്ഥയിൽ ആയിരുന്ന തന്നെ ഡബ്ല്യുസിസിയിൽ നിന്നും ആരും തന്നെ വിളിച്ചില്ല എന്ന് സാന്ദ്ര തോമസ് തുറന്നുപറഞ്ഞു ചെയ്തു. സാന്ദ്രയുടെ തുറന്നുപറച്ചിൽ ഇതിനോടകം വളരെ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
സാന്ദ്ര തോമസിന്റെ വാക്കുകൾ ഇങ്ങനെ:,”എടുത്തുപറയേണ്ട ഒരുപാട് ആളുകൾ ഉണ്ട് കേട്ടോ. പ്രത്യേകിച്ച് മമ്മൂക്കയെ പോലുള്ള ആളുകളൊക്കെ കറക്റ്റ് ആയിട്ട് അപ്ഡേറ്റ് അന്വേഷിക്കുകയും എങ്ങനെയുണ്ട് കാര്യങ്ങൾ എന്നൊക്കെ അന്വേഷിക്കുകയും ചെയ്യുമ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ സന്തോഷമാണ്. അങ്ങനെ ഒത്തിരി പേര് വിളിച്ചിരുന്നു ജോബി ജോർജ്, സജി നന്ത്യാട്ട് അങ്ങനെ ഒത്തിരി പേരെ സിനിമയിലുള്ളവർ വിളിച്ചു. പിന്നെ എടുത്തു പറയേണ്ടത് എന്താണെന്ന് അറിയോ? നമ്മുടെ സിനിമ ഇൻഡസ്ട്രിയില് സ്ത്രീകൾക്ക് വേണ്ടി എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ട് ഡബ്ല്യുസിസി ഉണ്ട് മറ്റേ സിസി ഉണ്ട് മറിച്ച സിസി ഉണ്ട് എല്ലാ സിസിയും ഉണ്ട് ഒരാഴ്ച ഞാൻ ഇവിടെ ഐസിയുവിൽ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞ് നോക്കിയിട്ടില്ല. ആ സമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ചു. അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. പെണ്ണുങ്ങൾക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ തന്നെയാണ്, ഇപ്പോൾ തന്നെ കണ്ടില്ലേ ആ മൂന്ന് പെണ്ണുങ്ങൾ മ.രിച്ചു കഴിഞ്ഞപ്പോൾ എല്ലാ സംഘടനകളും ഇറങ്ങി കൊടിയും കുത്തി വരും. പക്ഷേ അതുവരെ തിരിഞ്ഞുനോക്കുന്നില്ല ഒരെണ്ണം പോലും തിരിഞ്ഞ് നോക്കത്തില്ല വർത്താനം പറയാൻ എല്ലാത്തിനും മുന്നിലാ.”