‘മോഹൻലാൽ.. ലാലേട്ടൻ.. ഒരു മാജിക്കൽ പേർസൺ..’ : നടി പ്രിയങ്ക
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതമായ താരമാണ് പ്രിയങ്കാ നായര്‍. വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ടി.വി.ചന്ദ്രന് സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരവും താരത്തിന് ലഭിച്ചിരുന്നു. ഈ അടുത്ത് താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളായിരുന്നു അന്താക്ഷരിയും ട്വല്‍ത്ത് മാനും. ചിത്രങ്ങളില്‍ താരത്തിന്റെ വേഷമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ സംസാരവിഷയമായിരുന്നു.
ഇപ്പോഴിതാ ട്വല്‍ത്ത് മാനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിശേഷങ്ങളും മോഹന്‍ലാലിനെക്കുറിച്ചുമെല്ലാം താരം മനസ് തുറന്നിരിക്കുകയാണ് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലൂടെ. ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ സാധിക്കുക എന്ന് പറയുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ഞങ്ങള്‍ 12 പേരും ഒന്നിച്ചായിരിക്കും ഫുള്‍ ടൈം സ്പെന്‍ഡ് ചെയ്യാറുള്ളത്. ശരിക്കും ഒരു കോളേജ് ലൈഫ് തിരിച്ചുകിട്ടിയ പോലെ ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു.
മോഹന്‍ലാലിനൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് പ്രിയങ്ക. എന്നാല്‍ ട്വല്‍ത്ത് മാനില്‍ ലാലേട്ടന് വളരെ ഡിഫ്രന്‍ഡ് ആയിരുന്നുവെന്നും കൂടുതല്‍ സമയം സ്പെന്‍ഡ് ചെയ്യാന്‍ സാധിച്ചുവെന്നും അതുകൊണ്ട് തന്നെ അതിന്റെ ഒരു സന്തോഷമുണ്ടെന്നും പ്രിയങ്ക പറയുന്നു. ലാലേട്ടന്റെ അഭിനയവും അദ്ദേഹത്തെ അത്രയും നേരം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു സന്തോഷമാണ്. ഷോട്ട് കഴിഞ്ഞാലും ലാലേട്ടന് എവിടേയും പോകാറില്ല. അതുകൊണ്ട് കുറെ നേരം അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞു. ലാലേട്ടന് എന്ന വ്യക്തിയെ നമ്മള് കാണുകയെന്ന് പറഞ്ഞാല്‍ അതൊരു മാജിക്കാണ്. അതിങ്ങനെ ഓരോ നിമിഷവും മാറികൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ട്വല്‍ത്ത് മാന്‍. ഒടിടി റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, ലിയോണ ലിഷോയ്,അനുശ്രീ, അനു സിത്താര, വീണ നന്ദകുമാര്‍, ശിവദ, അതിഥി രവി, രാഹുല്‍ മാധവ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. ശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആര് കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.