“സിനിമയിൽ നിന്നും സമ്പാദിച്ചത് സിനിമയിൽ തന്നെ ചിലവാക്കും”: പ്രിയദർശൻ
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ആരാധകരുള്ള സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തില്‍ നിന്നും തുടക്കം കുറിച്ച പ്രിയദർശൻ ബോളിവുഡില്‍ വരെ എത്തി. അവിടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കാന്‍ പ്രിയദര്ശന് സാധിച്ചു . മലയാളത്തിലും മറ്റു ഭാഷകളിലുമായി മികച്ച സംവിധായകരില്‍ ഒരാളായി അദ്ദേഹം തുടരുകയാണ്. ഇപ്പോഴിത വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രിയദര്‍ശന്റെ അഭിമുഖം വീണ്ടും വൈറലാവുകയാണ്. സിനിമയില്‍ നിന്നും താൻ കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ സമ്പത്ത് സിനിമയ്ക്ക് വേണ്ടി തന്നെ ചെലവാക്കുമെന്നാണ് ആ അഭിമുഖത്തില്‍ പ്രിയദര്ശന് പറഞ്ഞത്.
സുഹൃത്തുക്കളെയൊന്നും താന്‍ ഒരിക്കലും ഉപദേശിക്കാറില്ല പ്രത്യേകിച്ച് മോഹന്‍ലാലിനോട് പോലും താൻ അങ്ങനെയാണെന്നും പ്രിയദര്ശന് പറയുന്നു. ‘ഞാന്‍ സിനിമയില്‍ നിന്നുണ്ടാക്കിയ എന്റെ സ്വത്തുക്കളും സമ്പാദ്യവും സിനിമയില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ആ പണം കൊണ്ട് പോയി റബ്ബര്‍ എസ്റ്റേറ്റ് വാങ്ങി ഞാന്‍ ഇതുവരെ മുതലാളിയായിട്ടില്ല. എന്റെ പണം മുഴുവന്‍ സിനിമയിലേക്ക് തന്നെയാണ് ഞാൻ ഇട്ടിരിക്കുന്നത്. പുതിയ ക്യാമറയും ലൈറ്റുകളുമൊക്കെയാണ്
വാങ്ങിക്കുന്നത് . ഇതെല്ലാം കാണുമ്പോൾ എന്റെ ഭാര്യ ചോദിക്കുന്നത്, ‘ചേട്ടാ ഇതൊക്കെ ശരിക്കും എവിടെയാണ് ഉണ്ടാവകു എന്ന് ആണ് ,’.
‘ഇതെല്ലാം എപ്പോഴാണ് വര്‍ക്കാവുമെന്നും എവിടെയാണ് അത് ആവശ്യം വരിക എന്നും എനിക്കറിയാം എന്നാണ് ഞാൻ പറയാറുള്ളത് . എന്നോട് അവർ എതിര്‍ക്കില്ല പക്ഷെ സംശയം പ്രകടിപ്പിക്കാറുണ്ട്. ഈ ലൈറ്റൊക്കെ ആരെങ്കിലും ഇനി എടുക്കുമോന്നാണ് ചോദിക്കുന്നത്. അതു പോലെ തന്നെ ഈ ലൈറ്റ് ഒരിക്കൽ വളരെ പോപ്പുലറാവും. സിനിമയെ കുറിച്ചുള്ള എന്റെ അറിവുകള്‍ ബിസിനസില്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ എനിക്ക് അറിയാവുന്ന ബിസിനസാണ് ഞാന്‍ ഇപ്പോൾ ചെയ്യുന്നത്. അറിയാത്തതൊന്നും ഞാൻ മുൻപും ചെയ്യാറില്ല,’. മോഹന്‍ലാലിനോട് ഇത്തരം കാര്യങ്ങളൊക്കെ കാണിച്ച് ഉപദേശിക്കാറുണ്ടോ എന്നായിരുന്നു പിന്നീട് അവതാരകന് ചോദിച്ചത്. അതിന് ‘ഞാനൊരിക്കലും സുഹൃത്തുക്കളെ ഇത്തരത്തിൽ ഉപദേശിക്കാറില്ല. അതിനെല്ലാം കാരണമുണ്ട്. ഓരോ ആളുകളും ചെയ്യുന്നത് അവരുടെ ശരികളാണ് പിന്നെ ഞാൻ അവരെ ഉപദേശിക്കാറില്ല . അപ്പോള്‍ പിന്നെ മറ്റുള്ളവരെ ഉപദേശിക്കാന്‍ നമുക്കും എന്താണ് അധികാരം . എനിക്കെന്താണ് വേണ്ടതെന്ന് നോക്കിയിട്ടാണ് ഞാന്‍ ഇപ്പോൾ ജീവിക്കുന്നതെന്നും ,’ പ്രിയദര്ശന് പറയുന്നു.