“റോളിങ്ങ് സൂൺ”യുവതലമുറയ്ക്കൊപ്പം ആദ്യചിത്രത്തിന് ഒരുങ്ങി പ്രിയദർശൻ.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം അഹങ്കാരം എന്ന് തന്നെ പ്രിയദർശനെ വിശേഷിപ്പിക്കാം. എടുക്കുന്ന സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിലൊരാളായ ഷെയിൻ നിഗത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ പ്രിയദർശൻ ചിത്രമൊരുങ്ങുന്നത്.
ഷൈൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നതും സിനിമയുടെ തിരക്കഥ എഴുതിയതും പ്രിയദർശനാണ്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ബാദുഷ സിനിമാസ്, ഫോർ ഫ്രെയിംസ് എന്നീ ബാനറുകളിൽ എൻ എം ബാദുഷ, പ്രിയദർശൻ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ നിർമ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും തിരക്കഥ എഴുതിയതും എല്ലാം പ്രിയദർശൻ തന്നെയാണ്. ചിത്രത്തിൽ ഷൈൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻറണി, മണിയൻപിള്ള രാജു, അപ്പാനി ശരത് എന്നിവരടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. എന്നാൽ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിൻറെ മറ്റു വിവരങ്ങളും ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. യുവ നടന്മാരെ മുൻനിർത്തി പ്രിയദർശൻ ഒരുക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. “റോളിംഗ് സൂൺ” എന്ന അടിക്കുറിപ്പോടെ പ്രിയദർശനും, ഷൈൻ നിഗത്തിനും, ബാദുഷക്കും കൂടെയുള്ള ചിത്രം ഷൈൻ ടോം ചാക്കോ ഫേസ്ബുക്കിൽ പങ്കുവെച്ചത് മുതലാണ് ചിത്രമൊരുങ്ങുന്നതിൻ്റെ സൂചനാ പുറത്തുവന്നത്. എന്തുതന്നെയായാലും ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.