‘അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ കഴിയില്ല ‘: പ്രിയദർശൻ
മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച സംവിധായാകനാണ് പ്രിയദർശൻ. ഇതിനോടകം തന്നെ മലയാളത്തിലെ നിരവധി സിനിമകളാണ് പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക് ചെയ്തത്. അതോടൊപ്പം തന്നെ ചിത്രങ്ങളും ഹിന്ദിയിൽ ആരാധകർക്ക് മുന്നിൽ എത്തിക്കാൻ പ്രിയദർശന് സാധിച്ചിട്ടുണ്ട്. മലയാളികൾ അഭിമാനത്തോടെ നോക്കി കാണുന്ന സംവിധായാകനാണ് പ്രിയദർശൻ എന്നു പറഞ്ഞാൽ യാതൊരു തെറ്റുമില്ല കാരണം അത്രയേറെ ചിത്രങ്ങൾ ആണ് സിനിമാ ലോകത്തിന് പ്രിയദർശൻ സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ പ്രിയദർശൻ കൂട്ടു കെട്ടിൽ എത്തിയ നിരവധി ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റുകൾ ആയി മാറിയത്. മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാളത്തിൽ മോഹൻലാലിന്റെ കൂടെയാണ് പ്രിയദർശൻ കൂടുതൽ സിനിമകൾ ചെയ്തതെങ്കിൽ ഹിന്ദിയിൽ അത് അക്ഷയ് കുമാറിനൊപ്പം ആണ്. അക്ഷയ് കുമാർ – പ്രിയദർശൻ കൂട്ടു കെട്ടിൽ നിരവധി സിനിമകളാണ് ബോളിവുഡിൽ വലിയ വിജയങ്ങൾ തീർത്തത്. എന്നാൽ മോഹൻലാൽ എന്ന നടനും അക്ഷയ് കുമാർ എന്ന നടനും തമ്മിലുള്ള വ്യത്യാസമാണ് ഇപ്പോൾ പ്രിയദർശൻ തുറന്നു പറഞ്ഞിരിക്കുന്നത്. നടൻ അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ കഴിയില്ല എന്നും അക്ഷയ് കുമാറിന് അദ്ദേഹത്തിന്റെതായ ലിമിറ്റേഷൻ ഉണ്ട് എന്നുമാണ് പ്രിയദർശൻ പറഞ്ഞത്. മലയാളത്തിലെ പല ചിത്രങ്ങളും ബോളിവുഡിലേക്ക് മാറ്റിയപ്പോൾ അക്ഷയ് കുമാർ ആയിരുന്നു നായകനായത് എന്നാൽ ആ ചിത്രങ്ങളിൽ ഒന്നും മോഹൻലാൽ നൽകിയ അത്രയും പെർഫെക്ഷൻ അക്ഷയ് കുമാർ നൽകിയിട്ടില്ല എന്നാണ് പ്രിയദർശൻ പറയുന്നത്.
അതു പോലെ തന്നെ തിലകൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും സിനിമയിൽ എത്തുമ്പോൾ അത് അവിടുത്തെ നടന്മാർക്ക് പൂർണ്ണതയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. റീമേക് സിനിമ എന്ന് പറയുന്നത് സിനിമ കാണാത്ത വലിയ ഒരു വിഭാഗത്തിന് മുൻപിൽ അവർ കണ്ടിട്ടില്ലാത്ത സിനിമ എത്തിക്കുന്നു എന്നതാണ്. പലപ്പോഴും വലിയ ബഡ്ജറ്റിൽ ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാൽ അതിനൊക്കെ പല രീതിയിലുള്ള ലിമിറ്റേഷനും ഉണ്ടായിട്ടുണ്ട്. കൂടാതെ തന്നെ റിമിക്സ് ചെയ്ത സിനിമകളുടെ ലിസ്റ്റ് എടുത്താൽ കൂടുതൽ ചിത്രങ്ങളും ഫ്ലോപ്പ് ആയിരിക്കും. നമുക്ക് എല്ലാ സിനിമകളും അതേ രീതിയിൽ തന്നെ റീമേക്ക് ചെയ്യാൻ കഴിയില്ല വാസം വരുമ്പോൾ തന്നെ സിനിമകൾ റീമേക് ചെയ്യുന്ന കാര്യത്തിലും ലിമിറ്റേഷൻ വരും.