“മോഹൻലാലിന്റെ കഴിഞ്ഞ സിനിമകൾ പരാജയമായിരുന്നു എന്ന് കരുതി വരുന്ന സിനിമകൾ അങ്ങനെ ആകണമെന്നില്ല” : പൃഥ്വിരാജ്
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും യുവ നടന്മാരിൽ എന്നും ശ്രദ്ധേയനായ തീർന്ന താരമാണ് പൃഥ്വിരാജ്. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി ജനിച്ച് സിനിമയിലേക്ക് വന്ന താരപുത്രന് തുടക്കം മുതൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 2002 രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്ക് ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ പുതിയ മുഖം എന്ന താരത്തിന്റെ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം യുവ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി മാറുകയും ചെയ്തു.
സിനിമ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്ര വ്യവസായികളുടെ സംഘടനയും തമ്മിൽ 2004 രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് വാർത്തകളിൽ താരം ഇടം പിടിച്ചിരുന്നു.വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനായി പൃഥ്വിരാജ് പ്രത്യക്ഷപ്പെടുകയും ചെയ്തു. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയപ്പോൾ ആ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി കൂടി അദ്ദേഹത്തിന് ലഭിച്ചു. 2013 അയാളും ഞാനും തമ്മിൽ, സെല്ലിലോയിട് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ഇതിലെ അഭിനയത്തിന് തൻറെ രണ്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു.
ഇതോടെ രണ്ട് തവണ ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ് മാറി. 2005ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം 2007ൽ മൂന്ന് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. ഇതിലെ മൊഴി എന്ന ചിത്രത്തിലെ പ്രകടനം ഏറെ ജനശ്രദ്ധ നേടി. 2008 ഉദയനാണ് താരം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ വെള്ളിത്തിരൈയിൽ നായകനായി പ്രത്യക്ഷപ്പെട്ടു. വസന്ത ബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവൻ ആണ് മറ്റൊരു ചിത്രം. 2019 പുറത്തിറങ്ങിയ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്ര മേഖലയിൽ അരങ്ങേറുകയും അതുപോലെതന്നെ അനന്തഭദ്രം, റോബിൻഹുഡ്, ഉറുമി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനുകൾ തകർത്തെറിഞ്ഞപ്പോൾ സംവിധാനത്തിലുള്ള തൻറെ അഭിനയം മികവ് കൂടി ഉറപ്പിക്കുകയായിരുന്നു പൃഥ്വി. ഇപ്പോൾ താരം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നത്. “മലയാള സിനിമയിലെ മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കാര്യമാണെങ്കിലും എന്നെപ്പോലെയുള്ള താരങ്ങളുടെ കാര്യമായാലും ഒരുപോലെയാണ്. ചിലപ്പോൾ സിനിമയിൽ ചില മുന്നേറ്റങ്ങൾ ഉണ്ടാകും. ഒരു സിനിമ ഹിറ്റായി എന്ന് പറഞ് പിന്നീടുള്ള സിനിമകളൊക്കെ ഹിറ്റാവണം എന്നില്ല.
ഉയർച്ച-താഴ്ചകളിലൂടെയാണ് ഈ ഒരു മേഖല കടന്നുപോകുന്നത്. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ കഴിഞ്ഞ സിനിമകൾ പരാജയമായിരുന്നുവെങ്കിൽ ഇനി വരുന്ന ചിത്രങ്ങൾ ഒരുപക്ഷേ ബോക്സ് ഓഫീസ് ഹിറ്റുകൾ ആയി മാറിയേക്കാം. എന്നു കരുതി രണ്ടു സിനിമകൾ വൻ വിജയമായാൽ പിന്നീട് വരുന്ന സിനിമകളൊക്കെ അങ്ങനെയാകും എന്നും പറയാൻ പറ്റില്ല” എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ അതേ അഭിപ്രായം തന്നെയാണ് മോഹൻലാൽ ആരാധകർക്കും ഉള്ളത്. ഈ വർഷം മോഹൻലാലിൻറെ മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.