കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് – അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് പ്രഖ്യാപിച്ചു
മലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡ് ചിത്രത്തിന് ഇത്രയും ആകാംഷ പ്രേക്ഷകരില്‍ നല്‍കുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്റെ റിലീസ് എന്നാണ് എന്നത്.
ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു കുറിപ്പോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. സിനിമ റിലീസ് ചെയ്യാനും ഇപ്പോള്‍ ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ, ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.. എന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എഴുതിയിരിക്കുന്നത്.
പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. ദൈവത്തേ ഓര്‍ത്ത് ഇനി ഈ തിയതി കൂടി മാറ്റല്ലേ എന്നും, അല്‍ഫോണ്‍സില്‍ നല്ല പ്രതീക്ഷയുണ്ടെന്നും 100കോടി ക്ലബ്ബില്‍ എത്തുമെന്നെല്ലാമാണ് കമന്റുകള്‍. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രേമത്തിനു ശേഷം എത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ആയതിനാല്‍ തമിഴ്‌നാട് തിയറ്റര്‍ അവകാശത്തില്‍ മികച്ച തുകയാണ് ഗോള്‍ഡ് നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1.25 കോടിക്കാണ് ഇതിന്റെ വില്‍പ്പന നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.