‘മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയാണ്’ ; ഉണ്ണിമുകുന്ദന്‍ പറയുന്നു
1 min read

‘മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയാണ്’ ; ഉണ്ണിമുകുന്ദന്‍ പറയുന്നു

ലയാളികളുടെ ഇഷ്ട്ട താരമാണ് ഉണ്ണി മുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011-ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012-ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയായിരുന്നു. താരത്തിന്റേതായി റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ്മീറ്റില്‍ സംസാരിച്ച് ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.

സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധിക്കണമെന്നും വിമര്‍ശനം വേദനിപ്പിക്കുന്ന വാക്കുകള്‍കൊണ്ടായാല്‍ അത് ഉള്‍കൊള്ളുന്നത് സംവിധായകന് അത്ര എളുപ്പമാകില്ലെന്നും ഉണ്ണി പറയുന്നു. സിനിമാ നിരൂപണത്തെപറ്റി അടുത്ത കാലത്ത് വിവിധ സംവിധായകരില്‍ നിന്നും അഭിനേതാക്കളില്‍ നിന്നും വന്ന വിമര്‍ശനത്തെപറ്റി ചോദിച്ചപ്പോഴാണ് മറുപടി നല്‍കിയത്. സിനിമയ്ക്ക് വേണ്ടി ഒരാള്‍ പൈസയും സമയവും മുടക്കുകയാണെങ്കില്‍ അയാള്‍ക്ക് അതിനെപറ്റി എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സിനിമകള്‍ കണ്ട് സിനിമ ഇഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. സിനിമാ സ്‌കൂളില്‍ പോയി ഞാന്‍ പഠിച്ചിട്ടില്ല. അഭിനയം പഠിക്കാത്തത് കൊണ്ട് അഭിനയിക്കാന്‍ പാടില്ല എന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ട് മനസിലായില്ലെങ്കിലും അഭിപ്രായം പറയാം. വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ആ സിനിമയെ ഇല്ലാതാക്കുന്ന രീതിയില്‍ പോകുന്നതിനെക്കുറിച്ചായിരിക്കും അവര്‍ പറഞ്ഞതെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ തുടങ്ങി 15 മിനിട്ടില്‍ റിവ്യൂ ഉണ്ട്. ഫസ്റ്റ് ഹാഫില്‍ റിവ്യൂ ഉണ്ട്യ പിന്നെ ഒരു റിവ്യൂ ഉണ്ട്. ചില സംവിധായകന്‍ ഫസ്റ്റ് ഹാഫ് ഒരു പ്ലാറ്റ്‌ഫോമായിട്ടായിരിക്കും ഉപയോഗിക്കുക. സെക്കന്റ് ഹാഫിലായിരിക്കും കഥ തുടങ്ങുക. മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത്. ഫസ്റ്റ് ഹാഫില്‍ ഒന്നുമില്ലെന്ന് പറഞ്ഞിട്ട് സൂപ്പര്‍ ഹിറ്റടിച്ച സിനിമകളാണ്. വിമര്‍ശനം വേദനിപ്പിക്കുന്ന വാക്കുകള്‍ കൊണ്ടാകുമ്പോള്‍ അത് സംവിധായകന് കേള്‍ക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. ആര്‍ട്ടിസ്റ്റിക്ക് പോയിന്റിന്റെ വ്യൂവില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ശരിയായിരിക്കുമെന്ന് വിചാരിച്ചാണ് സിനിമ ഇറങ്ങുന്നത്. പക്ഷേ കല ആയതുകൊണ്ട് എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. രണ്ടരമണിക്കൂര്‍ മാറ്റിവെച്ച് 200 രൂപ ചെലവാക്കുമ്പോള്‍ അയാള്‍ക്ക് അഭിനയം നിര്‍ത്തിക്കൂടെ എന്ന് പറയാം. അത് സീരിയസ് ആയി എടുക്കണോ വേണ്ടയോ എന്നുള്ളത് നമ്മുടെ കാര്യമാണെന്നും ഉണ്ണി വ്യക്തമാക്കുന്നു.