‘ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്‌കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്
1 min read

‘ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്‌കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്

ലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷയുള്ള സംവിധായകനാണ് ബേസില്‍ ജോസഫ്. ഇതുവരെ ബേസില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. നടന്‍, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശോഭിക്കുന്ന വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയില്‍ എത്തിയശേഷമാണ് ബേസില്‍ സ്വതന്ത്ര സംവിധായകനായത്. എഞ്ചിനീയറിങ് ബിരുദധാരിയായ ബേസില്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്. മാത്രമല്ല യുട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടിയ ചില ഷോര്‍ട്ട് ഫിലിമുകളുടേയും സംവിധായകനാണ് ബേസില്‍. വിനീതിനൊപ്പം പ്രവര്‍ത്തിച്ച ശേഷം ബോസില്‍ സംവിധാനം ചെയ്ത ആദ്യ സിനിമ കുഞ്ഞിരാമായണമായിരുന്നു. അതിന് ശേഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗോദ്ധ. ചിത്രവും വന്‍ വിജയമായിരുന്നു. ബേസില്‍ സംവിധാനം ചെയ്ത് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രമാണ്. ബോളിവുഡ് വരെ മിന്നല്‍ മുരളി കണ്ട് അതിശയിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി. നടനായി മിന്നിതിളങ്ങിയിരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജയജയജയജയഹേ.

ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേസില്‍. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്‌കാരം. ഡിസംബര്‍ 27നു NATCON ഉദ്ഘാടന വേദിയില്‍ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാര്‍ഡ് സമ്മാനിക്കും.

അതേസമയം ജയജയജയജയഹേ എന്ന ചിത്രം വളരെ കുഞ്ഞു ചിത്രമെന്ന നിലയ്ക്കായി എത്തുകയും വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇതുവരെയായി 40 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും വിപിന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസുമായി ചേര്‍ന്ന് ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.