‘മോഹന്‍ലാലിന് പകരക്കാരനാവാൻ പൃഥ്വിരാജിന് ഒരിക്കലും കഴിയില്ല ‘ : ഭദ്രന്
മലയാള സിനിമയുടെ സുവർണ്ണ കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും ഭരതൻ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൃഥ്വിരാജ് എന്ന നടൻ ഒരിക്കലും മോഹന്‍ലാൽ എന്ന അതുല്യ നടന് പകരക്കാരനാവില്ലെന്ന് സംവിധായകന് ഭരതന് തുറന്നു പറയുകയാണ്. അതേ സമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ വെള്ളിത്തിര എന്ന സിനിമ താന്‍ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ ഉയർന്നു വരാന്‍ സാധ്യതയുള്ള ഒരു നടനാണ് പൃഥ്വിരാജ് എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും പറഞ്ഞു.
പൃഥ്വിരാജിന് ഒരിക്കലും മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിയുടെയും പകരക്കാരനാവാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്ലിന് നല്കിയ അഭിമുഖത്തിലാണ് അതുല്യ സംവിധായകനായ ഭദ്രൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”വെള്ളിത്തിര എന്ന സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായിട്ട് ഒരു നടനെ എന്റെ സിനിമയിലൂടെ കൊണ്ടു വരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജിനെ ആളുകൾ പരിചയപ്പെടുത്തിയത്. പക്ഷെ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ലായിരുന്നു ഞാന്‍ അത് പറഞ്ഞത്. ഒരിക്കലും മോഹന്‍ലാലിനെ പോലെ ഒരു നടന് പൃഥ്വിരാജ് ഒരു പകരക്കാരനാവില്ല. അതെങ്ങനെ ആവാൻ കഴിയും . ഞാന്‍ അന്ന് പറഞ്ഞത് അങ്ങനെ അല്ല രീതിയിലല്ല. മോഹന്‍ലാലിനെയൊക്കെ പോലെ ഒക്കെ ഒരു നല്ല നടനായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് ഞാന്‍ പൃഥ്വിരാജില്‍ കാണുന്നുണ്ടെന്നാണ് പറഞ്ഞത്.
അത് ശരിയാണ് കാരണം . അവന്റെ സെക്കന്റ് സിനിമയായിരുന്നു വെള്ളിത്തിര. അയാള്‍ക്ക് എങ്ങനെ മോഹന്‍ലാല്‍ ആവാന്‍ കഴിയും എന്നാണ് എല്ലാവരും ചിന്തിക്കേണ്ടത് . തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിനെ പോലെയാകാന്‍ ഒരിക്കലും കഴിയില്ല. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയുകയില്ല ,” ഭദ്രന് പറഞ്ഞു. 28 വര്‍ഷങ്ങള്‍ക്ക് മുൻപ് ഭദ്രന് സംവിധാനം നിര്‍വഹിച്ച് തിയേറ്ററിൽ എത്തിയ സ്ഫടികം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് . 4 കെ ഡോള്‍ബി അറ്റ്മോസില് ഇറങ്ങിയ ചിത്രം തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കികൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായ ആടു തോമയെയും ചാക്കോ മാഷയും ഒക്കെ തിയേറ്ററിൽ വീണ്ടും കാണാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകരും സിനിമ സ്നേഹികളും.