കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആ ക്വാളിറ്റി പൃഥ്വിരാജിലും കാണാം!
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’ എന്ന സിനിമ പറയുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പൃഥ്വിരാജ് ആണ് യഥാർത്ഥത്തിൽ കടുവ എന്നും എന്നാൽ അതേ സമയം തന്നെ സിനിമയിൽ വില്ലനായി എത്തുന്ന വിവേക് ഒബ്രോയ് കടുവയുടെ ശൗര്യം തോൽപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് എന്നുമാണ് ഷാജി കൈലാസിന്റെ അഭിപ്രായം. സിനിമ യഥാർത്ഥത്തിൽ രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്ന് 90 കാലഘട്ടത്തിൽ പാലായിൽ നടക്കുന്ന കഥയാണ് ഇതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഒരേ പള്ളിയിലെ അംഗങ്ങളായ രണ്ട് പാലാക്കാർ തമ്മിലുള്ള യുദ്ധമാണ് സിനിമ പറയുന്നത്. യുവ പ്ലാന്റ് റായി പൃഥ്വിരാജും ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ഒബ്റോയിയും സിനിമയിലെത്തുമ്പോൾ പതിവ് ഷാജികൈലാസ് സിനിമയിലെ മികച്ച പ്രകടനങ്ങൾ ഈ സിനിമയിലും പ്രതീക്ഷിക്കാം. സിനിമയിൽ മുഴുനീളം 5 സംഘട്ടനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ പ്രകടനമാണ് സിനിമയിൽ എടുത്തുപറയേണ്ടത് എന്നാണ് ഷാജി കൈലാസിന്റെ അഭിപ്രായം. അതേസമയം മോഹൻലാലിന്റെ പഴയ കാല സിനിമകളിൽ അദ്ദേഹം കാട്ടിയിരുന്നു എനർജിയാണ് പൃഥ്വിരാജിന്റെ ഈ സിനിമയിൽ കാണാൻ കഴിയുന്നത്. ചിത്രം തീയേറ്ററിൽ എത്താൻ ഒരുങ്ങുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സ്ഥിരം ഷാജി കൈലാസ് ചിത്രത്തിൽ നിന്നും കടുവ വ്യത്യസ്തമാക്കുന്നത് മൂന്ന് പാട്ടുകളുണ്ട് എന്ന കാര്യത്തിലാണ്. മലയാളത്തിൽ എട്ടു വർഷത്തിനു ശേഷമാണ് ഒരു ഷാജി കൈലാസ് ചിത്രം എത്തുന്നത്. ഷാജി കൈലാസിന് നാൽപ്പത്തി ഏഴാമത്തെ ചിത്രമാണ് കടുവ.ഈ സമയത്തു തന്നെ മോഹൻലാലും ആയി ഒരു സിനിമയും ഷാജി കൈലാസിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. എലോൺ എന്നാണ് ott റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം ആണ് ആന്റണി പെരുമ്പാവൂർ ആണ് നിർമിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കടുവ മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.