‘മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്പര്യമുണ്ട്, അദ്ദേഹത്തിന് പറ്റിയ ഒരു സ്ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകും’; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തി വരുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് പൃഥ്വിരാജ്. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും, എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകും, അങ്ങനെയൊരു സ്ക്രിപ്റ്റ് കിട്ടിയാല്‍ തനിക്ക് തന്നെയല്ലേ അത് ഗുണം ചെയ്യുകയെന്നും പൃഥ്വി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ദുബായ്യില് വെച്ച് കടുവ എന്ന ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയിരിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവുമൊക്കെ തെളിയിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രമോഷന് ഇത്തരത്തില്‍ നടക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍വ്വഹിക്കുക. ചിത്രം ജൂലായ് 7ന് തിയേറ്ററില്‍ എത്തും. കടുവക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വരവിനായി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.
പൃഥ്വിരാജിന് പുറമെ സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വിവേക് ഒബ്റോയ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം, പൃഥ്വിരാജ് നായകനായി ഏറ്റവും അവസാനം തിയേറ്ററില്‍ എത്തിയ ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി എത്തി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.