‘പക്കാ ലൈവ് ഓണ്‍ സ്പോട്ട് എക്പ്രഷന്‍സ്, അഭിനയിക്കുകയല്ല സത്യത്തില്‍ പ്രഞ്ചിയായി ആസ്വദിക്കുകയാണ് മമ്മൂക്ക’; കുറിപ്പ്
ഹിറ്റ് സംവിധായകന് രഞ്ജിത്തും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് പ്രാഞ്ചിയേട്ടന് ആന്റ് ദ സെയ്ന്റ്. മമ്മൂട്ടിയുടെ അതുല്യ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ പ്രാഞ്ചിയേട്ടന് എന്ന ഫ്രാന്‍സിസ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു.സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റര്‍ ഗണപതി, രാമു, ടി ജി രവി, ഇടവേള ബാബു, ജയരാജ് വാര്യര്‍, ടിനി ടോം, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലയാള സിനിമയെ വേറിട്ട വഴിയിലേക്ക് നയിച്ച സിനിമകളിലൊന്നായി വിലയിരുത്താവുന്ന ചിത്രം. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. കാപ്പിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് പ്ലേഹൗസാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പലരും എടുത്ത് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘വലിയ കോടീശ്വരന് ആണേലും അതിന്റെ അഹങ്കാരം ഒന്നുമില്ലാത്ത ആളാ ..
പിന്നെ എഡ്യൂക്കേഷന്‍ കൊറവായത് കൊണ്ട് അതിന്റെ എളിമ വേറെ ഉണ്ട് .
വലിയ ശത്രുക്കള്‍ ഒന്നുമില്ലാത്തത് കൊണ്ട് ഈ പത്മശ്രീ കിട്ടിയാലും ആരും ദോഷം ഒന്നും പറയില്ല .
അവന് ഒരു പാവല്ലേ ..അവന് അത് മേടിച്ചോട്ടെ എന്നേ തൃശ്ശൂര്ക്കാര് പറയൂ .”
—
ഇന്നസെന്റ് ഓരോ ഡയലോഗ് പറയുമ്പോഴും ഓരോ ഭാവം ഓരോ എക്സ്പ്രഷനാണ് മമ്മൂട്ടി വക.വന്‍ ക്ലാസിക് ഭാവങ്ങള്‍ .പക്കാ ലൈവ് ഓണ്‍ സ്പോട്ട് എക്പ്രഷന്‍സ് .
അഭിനയിക്കുകയല്ല സത്യത്തില്‍ പ്രഞ്ചിയായി ആസ്വദിക്കുകയാണ് മമ്മൂക്ക . അത്ര ടൈലര്‍ മേഡ് റോള്‍ . ഇപ്പുറം ആര് എന്ത് ഡയലോഗ് പറഞ്ഞാലും സിങ്കില്‍ മമ്മൂക്ക എക്പ്രഷന്‍ ഇടും .ഇത്രയും ലൈവ് പെര്‍ഫോമന്‍സ് അപൂര്‍വ്വമാണ് .ടൈമിംഗ് ഒക്കെ കിടിലോകിടിലം .
ഇന്നസെന്റ് ഒക്കെ ഡയലോഗ് അടിച്ചു സ്കോര്‍ ചെയ്യുമ്പോള്‍ അപ്പുറം വെറും എക്സ്പ്രഷന്‍ ഇട്ട് സ്കോര്‍ ചെയ്യുന്ന ഇക്ക
അക്ഷയ് കരുണ്‍