‘താന്‍ ഏറെ ഇഷ്ടപ്പെടുന്നവ യാത്ര, സാഹസികത, സംഗീതം’; പ്രണവിന്റെ ആദ്യ റീല്‍സ് വീഡിയോ വൈറലാവുന്നു
1 min read

‘താന്‍ ഏറെ ഇഷ്ടപ്പെടുന്നവ യാത്ര, സാഹസികത, സംഗീതം’; പ്രണവിന്റെ ആദ്യ റീല്‍സ് വീഡിയോ വൈറലാവുന്നു

ലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്.

റിയല്‍ ലൈഫ് ചാര്‍ളി എന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നുണ്ട്. സാധാരണക്കാരന്റെ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാവാറുള്ളത്. ഈ അടുത്ത് സ്പെയ്ന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം താരം പങ്കുവെച്ചിരുന്നു. ചിത്രം നിമിഷ നേരംകൊണ്ടായിരുന്നു വൈറലായത്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആദ്യ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്. ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്റെ ആദ്യ റീല്‍സില്‍ ഉണ്ട്. വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയുമൊക്കെ ആ വീഡിയോയില്‍ കാണാം. എന്നാല്‍ എവിടെനിന്നും എടുത്ത ചിത്രമാണിതെന്ന് താരം പറഞ്ഞിട്ടില്ല. നിരവധിപേരാണ് റീല്‍സിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

‘എന്റെ മനോഹരേട്ടാ എന്തൊക്കെ അഭ്യാസങ്ങളാ ഈ ചെക്കന്‍ കാട്ടുന്നേ’ എന്ന സിനിമ ഡയലോഗ് ആണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് ഇങ്ങനെയൊരു മനുഷ്യന്‍….. ഓരോരുത്തര്‍ പൈസക്ക് വേണ്ടി പാരന്റ്‌സിനെവരെ കൊല്ലുന്ന കാലമാ, ഇവിടൊരാള്‍ രാജകുമാരനായി ജനിച്ചിട്ട് അതൊന്നും വേണ്ട എന്ന മട്ടില്‍ സാധാരണകാരനായി അലഞ്ഞ് ജീവിക്കുന്നു.. ഗൗതമ ബുദ്ധന്റെ രണ്ടാം ജന്മം തന്നെ.. ലാലേട്ടനും സുചിത്ര ചേച്ചിയും ഭാഗ്യം ചെയ്ത മാതാപിതാക്കള്‍ തന്നെ.. ഇത് പോലെ ഒരു മകനെ കിട്ടിയല്ലോ’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ബാക്കിയുള്ളവര്‍ എങനെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആവാം 100 കോടി അടിക്കാം എന്നൊക്കെ ചിന്തികുമ്പോള്‍ ഇവിടെ ഒരാള്‍ ഏതൊക്കെ മലകയറണം പുതിയ സാഹസങ്ങള്‍ ഏതൊക്കെ നോക്കണം എന്ന് ചിന്തിക്കുന്നു’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.