എന്നെ മോളെ എന്നാണ് ദിലീപേട്ടൻ വിളിക്കുന്നത്,ചെറിയ താരങ്ങളെ പോലും ബഹുമാനിക്കുന്ന മറ്റൊരു നടനില്ല” – നിക്കി ഗിൽറാണി 
1 min read

എന്നെ മോളെ എന്നാണ് ദിലീപേട്ടൻ വിളിക്കുന്നത്,ചെറിയ താരങ്ങളെ പോലും ബഹുമാനിക്കുന്ന മറ്റൊരു നടനില്ല” – നിക്കി ഗിൽറാണി 

വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് നിക്കി ഗിൽറാണി. 1983 എന്ന ചിത്രത്തിലൂടെ ആയിരിക്കും ഒരുപക്ഷേ താരത്തെ പ്രേക്ഷകർ എന്നും ഓർമ്മിച്ചിരിക്കുന്നത്. മലയാളസിനിമയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിൽ എല്ലാം താരം സജീവ സാന്നിധ്യവും ആണ്. നിവിൻ പോളിയുടെ നായികയാണ് മലയാളത്തിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, എന്നിങ്ങനെ പുറത്തുവന്ന ചിത്രങ്ങൾ നിരവധിയാണ്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയിലൂടെ തന്നെ താരം എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി മാറിയിരുന്നു.

ബാംഗ്ലൂരിലാണ് താരം ജനിച്ചത്. ഇപ്പോൾ സിനിമ നടൻ ദിലീപിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ദിലീപിനൊപ്പം ഇവൻ മര്യാദ രാമൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ തനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള താരം ദിലീപ് ആണ് എന്നാണ് നിക്കി പറയുന്നത്. എന്നെ മോളെ എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ താൻ വീണപ്പോൾ ആദ്യം മോളെ എന്നു പറഞ്ഞ് ഓടിയെത്തിയതും ദിലീപേട്ടൻ ആണെന്നും താരം പറയുന്നു. ഒരു താരജാഡയും ഇല്ലാത്ത ഒരു നടനാണ് ദിലീപേട്ടൻ എന്നും നിക്കി പറയുന്നുണ്ട്. ചെറിയ താരങ്ങളെയും വളരെ നല്ല രീതിയിൽ കാണുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള വേറൊരു താരം ഉണ്ടോ എന്ന് തനിക്ക് സംശയമാണ്.

സിനിമ ജീവിതത്തിൽ എന്നും ബഹുമാനിക്കുന്നതും ഇഷ്ടമുള്ളതുമായ ഒരു താരം ദിലീപേട്ടൻ ആണ് എന്നും നിക്കി പറയുന്നുണ്ടായിരുന്നു.ഈ വാക്കുകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മലയാള സിനിമയിൽ ജനപ്രിയ നടൻ എന്ന ഒരു ലേബലിൽ ആണ് ദിലീപ് അറിയപ്പെടുന്നത്. സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട് എങ്കിൽ പോലും ഇപ്പോഴും ആ ലേബലിന് ഒരു ഉലച്ചിലും വന്നിട്ടില്ല എന്നതാണ് സത്യം.