“അമ്മയും ഞാനും നല്ല സുഹൃത്തുക്കളാണ്, അമ്മയാണ് എനിക്ക് പ്രചോദനം “: പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനേത്രി എന്നതിന് പുറമെ മികച്ച അവതാരകയായും സംരഭകയായുമെല്ലാം താരം തിളങ്ങിയിട്ടുണ്ട് . ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും തിളങ്ങി നിന്നിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചത്തിനു പിന്നാലെ അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തു . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മെയ്ഡ് ഫോർ ഈച്ച് അദർ, കുട്ടികളോടാണോ കളി തുടങ്ങിയ ശ്രദ്ധേയ ഷോകളുടെ അവതാരകയായിരുന്നു പൂർണിമ പിന്നീട് തിരിച്ചു വന്നത് . അതിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും താരം എത്തിയിരുന്നു.
വൈറസിന് ശേഷം താരം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലാണ് പൂർണിമ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കഴിഞ്ഞ ആഴ്ച തീയേറ്ററിലെത്തിയ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിക്കുന്നത് പാത്തു എന്ന പൂർണിമയുടെയും കഥാപാത്രത്തിനാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് ശ്രദ്ധേയമാകുന്നത് ഇന്റർവ്യൂവിൽ അമ്മയായ മല്ലികയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഇന്ദ്രനുമായി പരിചയപ്പെടാൻ കാരണം അമ്മയാണ് താനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളെ പോലെയാണ്. അമ്മ വഴക്കു പറയുന്നതുപോലും തമാശ രൂപേണയാണ്.
അമ്മ വളരെ തിരക്കുള്ള ആളാണ് തനിക്ക് ഏറ്റവും പ്രചോദനം നൽകുന്നതും അമ്മയാണ്. അമ്മയ്ക്ക് എപ്പോഴും ബിസിയാണ് ഇപ്പോഴും കാണാൻ എന്തു ഭംഗിയാണ് നമ്മുടെ മാതാപിതാക്കളെ അങ്ങനെ കാണുന്നത് തന്നെ ഭാഗ്യമാണ്. അമ്മ ശരിക്കും എന്റർടൈനിങ് ആണ്. അമ്മ സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്. ഞാൻ ഇടക്ക് പറയും അമ്മ മിടുക്കിയാണെന്ന് . ഞങ്ങളെ വഴക്ക് പറയാനുള്ളതൊക്കെ അമ്മ അങ്ങ് തമാശയായിട്ട് പറഞ്ഞങ് വിടും. എന്റെ സുഹൃത്താണ് അമ്മ. അമ്മയും ഞാനും തമ്മിലുള്ള സൗഹൃദം ഇപ്പോഴും നല്ല രീതിയിൽ കൊണ്ട് പോകാൻ പറ്റുന്നുണ്ട്. അത് ഞാൻ ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്ന കാര്യമാണ്. ഇന്നും ആ സൗഹൃദം നില നിൽക്കുന്നതിനുള്ള കാരണം അമ്മയാണ് . അന്നും ഇന്നും എന്റെ ഏറ്റവും പ്രിയ സുഹൃത്താണ്,’ പൂർണിമ ഇന്ദ്രജിത് പറഞ്ഞു.