മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ
മലയാളത്തിന്റെ അഭിമാനം നടൻ എന്നറിയപ്പെടുന്ന താരമാണ് മോഹൻലാൽ അതുല്യപ്രതിഭയായ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മോഹൻലാൽ കാരണം ഭാഷ ഏതായാലും തന്റെ അഭിനയ സിദ്ധി കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എന്നും മോഹൻലാൽ കാഴ്ച വച്ചിട്ടുള്ളത്. ഒരു നടൻ എന്ന നിലയിൽ അഭിനയത്തിന്റെ എല്ലാ മേഖലകളും കീഴടക്കിയ മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.
പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയുമായി എത്തുന്ന മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ ’ ഋഷഭ’ യുടെ തിരക്കഥ പൂർത്തിയായി ഇരിക്കുകയാണ് . ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട് . മകന്റെയും പിതാവിന്റെയും ബന്ധത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത് . പ്രണയവും പ്രതികാരവും സ്നേഹ ബന്ധവും എല്ലാം ഇഴ ചേർന്ന കഥയിൽ മോഹൻലാൽ പിതാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. മകന്റെ വേഷം തെലുങ്ക് സൂപ്പർ താരം അവതരിപ്പിക്കും, വിജയ് ദേവരകൊണ്ടയാണ് മോഹൻലാലിന്റെ മകൻറെ വേഷത്തിൽ എത്തുകയെന്നു ആദ്യമേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം അഭിഷേക് വ്യാസ് , പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവരാണ് . 2024 മെയ് മാസത്തിൽ ചിത്രം ആരാധകരെ വിസ്മയിപ്പിക്കാൻ തിയേറ്ററുകളിൽ എത്തുമെന്നും പ്രതീക്ഷയുണ്ട്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിന് ഒരുങ്ങുക . ബോളിവുഡ് താരം സോണാലി കുൽകർണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മറ്റു ഇതര ഭാഷകളിൽ നിന്നുള്ള നിരവധി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രം ആകുന്നു. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, സുചിത്ര നായർ, കദ നന്ദി തുടങ്ങിയ മലയാളി താരങ്ങളും ഈ താരനിരയിലുണ്ട്.
ഫാൻ ഇന്ത്യ നിലവാരത്തിൽ ഒരു മോഹൻലാൽ ചിത്രം എത്തുമ്പോൾ അതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല എല്ലാ ഭാഷകളിലും വലിയ വിജയം തീർക്കാൻ ഒരു “ഋഷഭ” എന്ന ചിത്രത്തിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ മറ്റു അപ്ഡേഷനുകൾക്കായി ഇപ്പോൾ ആരാധിക്കുകയാണ്. മോഹൻലാൽ ആരാധകരും സിനിമ പ്രേക്ഷകരും ചിത്രത്തിനായി ഒരുപോലെ കാത്തിരിക്കുകയാണ്.