കാത്തിരിപ്പിന് വിരാമം വെള്ളരിപ്പട്ടണത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടു
1 min read

കാത്തിരിപ്പിന് വിരാമം വെള്ളരിപ്പട്ടണത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടു

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന  പുതിയ ചിത്രമായ ‘വെള്ളരി പട്ടണം’ തിയേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മാർച്ച് 24ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു എന്ന വാർത്തയാണ് ആരാധകർക്ക് ഇപ്പോൾ അറിയാൻ കഴിയുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും , സംവിധായകന്‍ മഹേഷ് വെട്ടിയാറും  ചേർന്നാണ്.

കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. പൊളിറ്റിക്കൽ സറ്റയർ ആയാണ് ചിത്രം അണിയിച്ചൊരുക്കി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചക്കരക്കുടമെന്ന പഞ്ചായത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരുടെ സഹോദരനായാണ് ചിത്രത്തിൽ സൗബിൻ ഷാഹിർ  എത്തുന്നത്. മഞ്ജു വാര്യരെയും സൗബിനെയും കൂടാതെ ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വ്വതി സലിം കുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, വീണ നായര്‍, തുടങ്ങിയവ വൻ താരനിര തന്നെ  ‘വെള്ളരി പട്ടണ’ത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രമുഖ  ഛായഗ്രഹകനായ അലക്‌സ് ജെ പുളിക്കല്‍ ആണ് ,  അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ് . സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീതം . ജ്യോതിഷ് ശങ്കര്‍ ആണ് കലാസംവിധാനം നിർവഹിക്കുന്നത് , പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി കട്ടപ്പനയാണ് .  ആയിഷ ,മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ തുടങ്ങി മഞ്ജു വാര്യരുടേതായി തിയേറ്ററിൽ എത്തിയ ചിത്രങ്ങളെല്ലാം തുടർ പരാജയങ്ങളായിരുന്നു. അതിനു ശേഷം തിയേറ്ററിൽ എത്തുന്ന പുതിയ ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.

തീയേറ്ററിലെത്താൻ ഒരുങ്ങുന്ന ചിത്രം എത്രത്തോളം ആരാധക മനസ് കീഴടക്കും എന്ന് അറിയാനായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ. മഞ്ജു വാര്യർ സൗബിൻ കൂട്ടുകെട്ടിൽ തിയറ്ററിൽ എത്തുന്ന ചിത്രം കാണാനായി ആരാധകർ കാത്തിരിക്കുകയാണ്. മഞ്ജു വാര്യരും സൗബിനും തിയേറ്ററിൽ ചിരിയുടെ പൊടി പൂരം തീർക്കുന്നത് കാണാനായി ഏവരും 24ന് തിയേറ്ററിൽ എത്തുകയാണ്. ഒരു മികച്ച സഹോദര ബന്ധം കാണാനായി ആരാധകർക്ക് തിയേറ്ററിലെത്താൻ ഇനി  ദിവസങ്ങൾ മാത്രം.