” ദൈവത്തിന്റെ ദൃഷ്ടിയില് സ്ത്രീ പുരുഷ വ്യത്യാസമില്ല” : ശബരിമല വിഷയത്തിൽ ഐശ്വര്യ രാജേഷിന്റെ അഭിപ്രായം ഇങ്ങനെ
അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ ആക്കി മാറ്റാൻ കഴിയുന്ന ചുരുക്കം നടിമാരാണ് ഇന്ന് സിനിമ മേഖല സജീവമായിട്ടുള്ളത് . തെന്നിന്ത്യയിൽ അത്തരത്തിൽ അറിയപ്പെടുന്ന ഒരു താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് മാത്രമല്ല മറ്റു ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചു കൊണ്ട് ആരാധകരുടെ മനസ് കീഴടക്കാൻ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന താരമാണ് ഐശ്വര്യ. അഭിനയ മികവു കൊണ്ടും , നിലപാടുകൾ കൊണ്ടും തമിഴകത്ത് ശ്രദ്ധേയായ താരമാണ് ഐശ്വര്യ രാജേഷ്. താരത്തിന്റെ ചിത്രങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയാണ് ഓരോ ആരാധകനും. കാരണം തിരഞ്ഞെടുക്കുന്ന ഓരോ സിനിമകൾക്കും അത്രയേറെ പ്രാധാന്യം ഐശ്വര്യ രാജേഷ് നൽകാറുണ്ട്.
മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് പതിപ്പിൽ അഭിനയിക്കുന്നത് ഐശ്വര്യയാണ്. തന്റെ പുതിയ സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ ശബരിമല സ്ത്രീ പ്രവേശനത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. ’ദൈവം എല്ലാവര്ക്കും വേണ്ടിയാണ് എന്നും ദൈവത്തിന്റെ ദൃഷ്ടിയില് സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നുമാണ് .’- ഐശ്വര്യ ഈ വിഷയത്തില്‍ ആദ്യം തന്നെ പറയുന്നത്. ഐശ്വര്യയുടെ അഭിപ്രായത്തിൽ ദൈവത്തിന് ക്ഷേത്ര പരിസരത്ത് കയറാന്‍ പറ്റുന്നവരോ അല്ലാത്തവര്രോ ആയി യാതൊരു വിധ വിവേചനവും ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത് . അത്തരത്തിലുള്ള നിയമങ്ങള്‍ മനുഷ്യര്‍ അവന്റെ ഇഷ്ടത്തിന് സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്. ശബരിമലയില്‍ മാത്രമല്ല, ഒരു വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ക്ഷേത്രത്തിലെയും ദേവ സ്ഥലത്തെ ദൈവത്തിന് അസ്വസ്തയുണ്ടാകില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
ഒരാള്‍ എന്ത് കഴിക്കണം, ഒരു ഭക്തന് ശുദ്ധനാണോ അല്ലയോ എന്ന് ദൈവം നിയമങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നും ഐശ്വര്യ തുറന്നു പറഞ്ഞു. ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകളെ ഒരു ക്ഷേത്ര പരിസരത്തും പ്രവേശിക്കുന്നതില്‍ ദൈവം ഒരിക്കലും വിലക്കില്ലെന്നും താരം പറഞ്ഞു. മനുഷ്യനിര്‍മിതമായ നിയന്ത്രണങ്ങള്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും താരം പറഞ്ഞു. താരത്തിന്റെ തുറന്നു പറച്ചിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വളരെ സെൻസിറ്റീവായ ശബരിമല പോലൊരു വിഷയത്തിൽ ഇത്തരത്തിൽ ഒരു തുറന്നു പറച്ചിൽ ഐശ്വര്യ രാജേഷ് നടത്തുമെന്ന് പോലും ആരും കരുതിയിരുന്നില്ല.