“ചെറുപ്പത്തിൽ വീട്ടുകാരെപ്പോലെ ഞാനും ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു; എന്നാൽ ഇപ്പോൾ മനസ്സിലായി അതൊരു ജാതി സ്പിരിറ്റിന്റെ ഭാഗമായിരുന്നു എന്ന്”: ഒമർ ലുലു
ഹാപ്പി വെഡിങ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് ഉമർ ലുലു. 2016 പ്രദർശനത്തിന് എത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടിയിരുന്നു. സൈജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ, അനുസിത്താര എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 2017 ഹണി റോസ്, ബാലു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ശേഷം ഒരു അടാർ ലവ്, ചങ്ക്സ് രണ്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഇതിൽ അഡാർ ലവ് എന്ന ചിത്രം യുവതലമുറ അടക്കം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നും വാർത്ത മാധ്യമങ്ങളിലും ട്രോളുകളിലും നിറയുന്ന പേരുകളിൽ ഒന്നാണ് ഒമർ ലുലുവിന്റെ.
ഇപ്പോൾ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയ മോഹൻലാലിനെയും മമ്മൂട്ടിയെയും പറ്റി അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മോഹൻലാലിനെ വെച്ച് തനിക്ക് ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ് സംവിധായകനായ ഒമർ ലുലു മുൻപ് പറഞ്ഞിരുന്നത്. ലോക്ക്ഡൗണിൽ ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു എന്നും അത് കണ്ട് ലാലേട്ടൻ തന്നെ വിളിച്ച് ഒരു 10 മിനിറ്റ് ആ പാട്ടിനെ പറ്റി മാത്രം സംസാരിച്ചു എന്ന് സംവിധായകൻ പറയുന്നു. ശരിക്കും താൻ ഞെട്ടിപ്പോയി എന്നും ഒരു അടാർ ലൗവിലെ മാണിക്യ മലരായ പൂവി അന്ന് കണ്ട കാര്യം മോഹൻലാൽ പറഞ്ഞതും അന്നുമുതൽ ലാലേട്ടനെ ഭയങ്കര ഇഷ്ടമായെന്നുമാണ് ഒമർ ലുലു പറഞ്ഞത്. മമ്മൂക്കയുടെ അടുത്ത് പോയപ്പോൾ നിൻറെ പടം ഞാൻ കണ്ടിരുന്നുവെന്നും സ്ക്രിപ്റ്റ് നന്നായി നോക്കണം എന്നും പറയുകയായിരുന്നു
എനിക്ക് ലാലേട്ടന്റെ സംസാരരീതിയാണ് ഭയങ്കര ഇഷ്ടമായതെന്നും ഓരോരുത്തർക്കും ഓരോ ക്യാരക്ടർ ആണെന്ന് അദ്ദേഹം പറയുന്നു. ‘ഞാൻ സിനിമ ഒന്നും പഠിച്ചിട്ടില്ല. നിൻറെ അടുത്ത ഷോട്ട് ഏതാ എന്നൊക്കെ ചോദിച്ചാൽ പേടിയാകും എന്നും ഫേസ്ബുക്ക് ഒരു ഫേക്ക് ബുക്ക് ആണെന്നും അവിടെ നന്മ മരങ്ങൾ മാത്രമാണെന്നും എന്നാൽ ശരിക്കും അങ്ങനെയല്ലെന്നും’ഒമർ ലുലു വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെ ഇപ്പോൾ രണ്ട് കാലഘട്ടങ്ങളിലെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയത്തെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയും പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
“ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ട് ആണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ നഗർ എന്നിവയായിരുന്നു കൂടുതൽ കണ്ടിട്ടുള്ളത്. മമ്മൂക്കയുടെ പടങ്ങൾ ഒറ്റത്തവണ മാത്രമേ കണ്ടിരുന്നുള്ളൂ. മമ്മൂക്കയുടെ പടത്തിൽ അന്ന് സെൻറിമെൻസ് ആയിരുന്നു കൂടുതൽ. അതുകൊണ്ട് ഒരുതവണ കണ്ടാൽ വീണ്ടും കാണാൻ തോന്നില്ല. പക്ഷേ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടൈൻമെന്റ് ആയിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു. പക്ഷേ അക്കാലത്ത് ആരെന്നോട് ഇഷ്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാലും മമ്മൂക്ക എന്ന മറുപടിയായിരുന്നു ഞാൻ പറഞ്ഞിരുന്നത്. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു ഞാൻ.
ലോക്ഡൗൺ കാലഘട്ടത്തിൽ വേറെ ഒരു പണിയുമില്ലാതെ ഇരുന്നപ്പോഴാണ് ഞാൻ എല്ലാം ഒന്ന് നിഷ്പക്ഷമായി ചിന്തിച്ചത്. എൻറെ കാഴ്ചപ്പാട് മൊത്തവും മാറിയതും ആ സാഹചര്യത്തിലാണ്. ചെറുപ്പത്തിൽ എൻറെ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാൻ ആയിരുന്നു. അത് ഒരു ജാതി സ്പിരിറ്റ് ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി. ഞാൻ ഏറ്റവും കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള തമാശ സിനിമകളാണ്. ഇപ്പോൾ മമ്മൂട്ടി ഫാനുമല്ല കെയ്തൻ ഫാനുമല്ല. ഞാനിപ്പോൾ എൻറെ ഫാൻ ആണ്” എന്ന് ഒമർ ലുലു പറയുന്നു.