‘നന്മമരങ്ങളുടെ ഷോ’ മാത്രമാണ് മലയാള സിനിമ, ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല ; രൂക്ഷവിമര്‍ശനവുമായി ഒമര്‍ലുലു
‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. ബാബു ആന്റണി മുടിയെല്ലാം നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു പോസ്റ്ററില്‍. ഇപ്പോഴിതാ മലയാള സിനിമക്കെതിരെയും ബാബു ആന്റണിയുടെ മേക്കോവറിനെ കൂട്ടിച്ചേര്‍ത്തും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
പുറത്തെ നന്മമരങ്ങളുടെ ഷോ മാത്രമാണ് മലയാള സിനിമയെന്നും ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ലെന്നും ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. കഴിഞ്ഞ ദിവസം ബാബു ചേട്ടന്റെ ലുക്ക് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരുപാട് മെസ്സേയ്ജ് വന്നിരുന്നുവെന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. അതില്‍ വളരെ സന്തോഷമെന്നും എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക മലയാളത്തില്‍ പുതിയ ട്രെന്റ് കൊണ്ട് വന്ന, 28 വര്‍ഷം മുന്‍പേയുള്ള ബാബു ചേട്ടന്റെ പഴയ ലുക്ക് തിരിക്കെ കൊണ്ട് വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മെയ്ക്കപ്പ് പോലും ചെയ്യ്തട്ടില്ലെന്നും ഒമര്‍ ലുലു കുറിപ്പില്‍ പറയുന്നു.
നായകന്റെ കയ്യില്‍ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങള്‍ ചെയ്ത് വില്ലനില്‍ നിന്ന് ആക്ഷന്‍ ഹീറോ ആയി കയറി വന്നപ്പോള്‍ മലയാള സിനിമയില്‍ പുതിയ ഫോര്‍മാറ്റ് വന്നൂ. പിന്നീട് എവിടയോ ഒന്ന് കാല് ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ല. ചുരുക്കി പറഞ്ഞാ പുറത്തെ നന്മമരങ്ങളുടെ ഷോ മാത്രമാണ് മലയാള സിനിമ. ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ലെന്നും ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
അതേസമയം മലയാളം കണ്ട ഏറ്റവും വലിയ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയായിരിക്കും പവര്‍സ്റ്റാര്‍ എന്നാണ് പുറത്തിറങ്ങിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അബു സലീം, റിയാസ് ഖാന്, ഷാലു റഹീം, അമീര്‍ നിയാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പുലിമുരുകന് അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായ ജോണ്‍ കുട്ടി ആണ് എഡിറ്റര്‍. ഒമര്‍ ലുലുവാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.