“ഫാന്‍സിനെ നിരോധിക്കണം; ഫാന്‍സ് എന്ന പൊട്ടന്മാര് വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല”: തുറന്നടിച്ച് വിനായകൻ
കേവലം സിനിമ അഭിനയത്തിന് അപ്പുറത്ത് തൻ്റെ നിലപാടുകൾ ശക്തമായും,വ്യക്തമായും പ്രകടമാക്കുന്ന നടനാണ് വിനായകൻ. സിനിമാ നടന്മാരുടെ ഫാൻസിനെ സംബന്ധിച്ചും,ഫാനിസം സംസ്ക്കാരത്തെക്കുറിച്ചും തുറന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന് തൻ്റെ അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞു രംഗത്തിയത്. ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്പിക്കാനോ കഴിയില്ലെന്നാണ് വിനായകൻ പറഞ്ഞത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടൻ്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞാണ്, ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്.
ഞാൻ തിരക്കി ചെന്നപ്പോൾ പടം ആരംഭിച്ചത് 12.30 മണിയ്ക്കാണ്. ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്ക്കാര് എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിൻ്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല. അപ്പോൾ ഈ പരിപാടി നടക്കില്ലെന്ന് മനസിലായില്ലേ ? ഇവർ വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും, മോശമാവാനും പോവുന്നില്ല. – വിനായകൻ പറയുന്നു. ഫാന്‍സ് ഷോ നിരോധിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഫാന്‍സിനെ നിരോധിക്കണം’ എന്നായിരുന്നു വിനായകൻ്റെ മറുപടി. ഫാന്‍സുകാരെന്നാല്‍ ജോലിയില്ലാത്ത തെണ്ടികളാണെന്നും അദ്ദേഹം വിമർശിച്ചു.
സിനിമാ താരങ്ങളുടെ ഫാൻസിനെക്കുറിച്ചുള്ള വിനായകൻ്റെ പരാമര്‍ശത്തെ അനുകൂലിച്ചും,എതിർത്തും ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സിനിമ മേഖലയിലെ നിരവധി ഗ്രൂപ്പുകളിലടക്കം വിനായകൻ്റെ വാക്കുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മികച്ച അഭിപ്രായം നേടിയാണ് വിനായകൻ പ്രധാന വേഷത്തിലെത്തിയ ഒരുത്തീ തിയേറ്ററുകളില്‍ യാത്ര തുടരുന്നത്. വിനായകൻ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിനും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
തീർത്തും കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ നിർമ്മിച്ച ചിത്രത്തിൽ പരസ്പര സ്നേഹത്തിൻ്റെയും, ഐക്യത്തിൻ്റെയും കഥയാണ് ” ഒരുത്തീ” ചർച്ച ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായർ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് “ഒരുത്തീ. ”