‘പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണപ്പോൾ പിടിച്ചു നിർത്തയ സിനിമ ന്യൂ ഡൽഹി’; ഡെന്നീസിന്റെ ഓർമകളിൽ ഷിബു ചക്രവർത്തി
1 min read

‘പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണപ്പോൾ പിടിച്ചു നിർത്തയ സിനിമ ന്യൂ ഡൽഹി’; ഡെന്നീസിന്റെ ഓർമകളിൽ ഷിബു ചക്രവർത്തി

‘ഈറൻ സന്ധ്യ’ എന്ന സിനിമയിലൂടെ തിരക്കഥയെഴുതി മലയാള വെള്ളിത്തിരയിലേക്ക് കടന്നു വന്ന തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടെന്നിസിന്റെ ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് ഷിബു ചക്രവർത്തി കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിൻ്റെ ന്യൂഡൽഹി എന്ന എക്കാലത്തെയും ഹിറ്റ് സിനിമയെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്.

ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനെ ഓർക്കുമ്പോൾ എപ്പോഴും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ട് ചിത്രങ്ങളാണ് രാജാവിൻ്റെ മകനും ന്യൂഡൽഹിയും. രാജാവിൻ്റെ മകൻ ഒരു താരോദയത്തിന് കാരണമായെങ്കിൽ, ന്യൂഡൽഹിയിൽ ഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു എന്ന് ഷിബു ചക്രവർത്തി പറയുന്നു. ആഘോഷിക്കേണ്ട ചരിത്ര സിനിമയാണ് ന്യൂഡൽഹിയെന്നും, മുടന്തിപ്പോയ മലയാള സിനിമയെ പിടിച്ചു നിർത്താൻ കാരണമായ സിനിമ കൂടിയാണെന്നും ഷിബു ചക്രവർത്തി കുറച്ചിട്ടുണ്ട്.

അതുപോലെ തന്നെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി മാറിയ സിനിമ കൂടിയാണ് ന്യൂഡൽഹി. ഏതോ പ്രകൃതിദുരന്തം പോലെ കടപുഴകി ഒഴുകുകയായിരുന്നു മമ്മൂട്ടി ചിത്രങ്ങൾ. കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങാൻ പ്രൊഡ്യൂസേഴ്സ് മമ്മൂട്ടിയുടെ വീട്ടിൽ ക്യൂ നിന്നു. ആ സമയത്താണ് പരാജയങ്ങളെ കാരണമാക്കാതെ മമ്മൂട്ടിയെ വെച്ച് ന്യൂഡൽഹി എന്ന സിനിമ ചെയ്യുന്നത്. അതോടെ മമ്മൂട്ടി എന്ന നായക നടൻ ശക്തമായി തിരിച്ചു വരികയായിരുന്നു.

ജൂബിലി ഫിലിംസ് ജോയ് തോമസാണ് സിനിമ പ്രൊഡ്യൂസ് ചെയ്തത്. ന്യൂഡൽഹി സൂപ്പർ ഹിറ്റായി മാറുകയും 100 ദിവസത്തിലധികം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സിനിമയുടെ ആദ്യ ചർച്ചകൾ നടന്നപ്പോൾ ജോഷി സാറാണ് കേരളത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമയുടെ കഥ പറഞ്ഞാൽ വിശ്വസനീയമാകില്ലെന്ന് പറഞ്ഞത്. അതോടെയാണ് ഡൽഹിയുടെ പശ്ചാത്തലത്തിൽ സിനിമ പറഞ്ഞത്.

 

എക്സ്ക്ലൂസീവ് ന്യൂസിന്‌ വേണ്ടി സെലിബ്രിറ്റികളെ കൊല്ലുന്ന അല്ലെങ്കിൽ കൊല്ലിക്കുന്ന ഒരു പത്രാധിപർ, അത്ര പരിചിതമല്ലാത്ത കഥ രീതിയും കഥാപരിസരവും അവതരിപ്പിക്കാൻ വളരെയധികം കഷ്ടപ്പെട്ടു. അതുപോലെ തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തെ ആരാധകർ ഏറ്റെടുക്കുന്നതിൽ സ്ക്രിപ്റ്റിൽ പല ബ്രില്ല്യൻസും കാണിച്ചിരുന്നു. സ്പൊണ്ടേനിയസായിട്ട് തിരക്കഥയെഴുതുന്ന വ്യക്തിയായിരുന്നു ഡെന്നിസ് ജോസഫ്. ഡെന്നിസ് ജോസഫിനെ കുറിച്ച് നിരവധി കാര്യങ്ങൾ താരം കുറിച്ചിട്ടുണ്ട്. മാത്രമല്ല താരത്തിന്റെ വിയോഗത്തിലെ ദുഃഖവും വ്യക്തമാക്കുന്നു.