‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ഫഹദ് ചിത്രവുമായി വരുന്നു?ചിത്രം ഓണത്തിന് തിയറ്ററുകളിൽ
ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമായി രോമാഞ്ചം മാറിക്കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു കോമഡി ഹൊറര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗത സംവിധായകനായ ജിത്തു മാധവന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ജിത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകൻ. കൂടാതെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആണെന്നും അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്.
ചിത്രം ഒരു ക്യാമ്പസ് പശ്ചാത്തലമായി അവതരിപ്പിക്കുമെന്നും. പ്രോജക്റ്റിന്റെ ചിത്രീകരണം മാര്‍ച്ച് ആദ്യ വാരം തന്നെ തുടങ്ങും എന്നുമാണ് അറിയുന്നത്. അതു പോലെ സിനിമയുടെ ചിത്രീകരണം ബംഗളൂരുവില്‍ നടക്കുമെന്നും ഓണത്തോട് അനുബന്ധിച്ച് തീയറ്ററിൽ റിലീസിന് എത്തുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം തന്നെയാണ് റിലീസ് ചിത്രത്തിന്റെ റിലീസ് എന്നുമാണ് ഏറ്റവും വലിയ പ്രത്യേകത. 2023 തുടങ്ങിയ സമയത്ത് ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് രോമാഞ്ചം എന്ന ചിത്രം നേടുന്നത്. ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ ഏറ്റവുമധികം കുടുംബ പ്രേക്ഷകരെ എത്തിച്ച മലയാള ചിത്രം കൂടിയാണ് രോമാഞ്ചം .
ചിത്രത്തിന്റെ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ മാത്രം ഏകദേശം നാലര കോടിക്ക് മുകളില്‍ വരുമെന്നാണ് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത് . കേരളത്തില്‍ നിന്ന് മാത്രം സിനിമ നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ ഏകദേശം 14.5 കോടി മുതല്‍ 20 കോടി വരെ ആണെന്നാണ് കണക്കുകള്‍. ഫെബ്രുവരി 3 ന് കേരളത്തില്‍ 146 തിയേറ്ററുകളിലായി പ്രദര്‍ശനം ആരംഭിച്ച ചിത്രം പോസിറ്റീവ് റിവ്യൂകളിലൂടെയും മൌത്ത് പബ്ലിസിറ്റിയിലൂടെയും വലിയ പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുകയായിരുന്നു. വാരാന്ത്യത്തില്‍ വലിയ നേട്ടമുണ്ടാക
ക്കിയ ചിത്രത്തിന് ഈ ശനിയാഴ്ച മാത്രമായി കേരളത്തില്‍ 38 എക്സ്ട്രാ പ്രദര്‍ശനങ്ങള്‍ നേടിയെടുക്കാൻ കഴിഞ്ഞു. അതേ സമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്. രോമാഞ്ചം തിയറ്ററിൽ മികച്ച പ്രതികരണം നേടും മുന്നേറുമ്പോൾ സംവിധായകന്റെ അടുത്ത് ചിത്രത്തിന്റെ അനൗൺസ്മെന്റ് കൂടി പുറത്ത് വരികയാണ്.