50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി ബോക്സ് ഓഫിസ് കളക്ഷൻ നേടി ചരിത്രം കുറിക്കുന്നത്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തന്നെയിറങ്ങിയ ‘ദൃശ്യം’ എന്ന സിനിമയായിരുന്നു അത്.
മോഹൻലാൽ – ജീത്തു ജോസഫ്; ഒരു മാന്ത്രിക കൂട്ടുക്കെട്ട്
ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ദൃശ്യത്തിന്. അന്നും ഇന്നും ഈ രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാവായത് ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ത്രില്ലർ ചിത്രങ്ങൾക്കൊരു നാഴികക്കല്ലായി മാറിയ ദൃശ്യം ഇന്ത്യയിലെ വിവിധ ഭാഷകൾക്ക് പുറമെ ചൈനീസ്, സിംഹള, ബാംഗ്ല ഭാഷകളിലുൾപ്പെടെ നിരവധി വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. കമൽ ഹാസൻ, അജയ് ദേവഗൺ, വെങ്കടേഷ് തുടങ്ങിയ വൻകിട സൂപ്പർതാരങ്ങളാണ് മറ്റ് ഇന്ത്യൻ ഭാഷകളിൽ ദൃശ്യത്തിലെ നായകന്മാരായതും.
മലയാള സിനിമയിൽ തന്നെ കോടി ക്ലബുകൾ എന്നൊരു പ്രയോഗത്തിന് തുടക്കം കുറിച്ചതും ഇന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 70 കോടിയോളം വിപണി എത്തിനിൽക്കുന്ന മലയാള സിനിമയുടെ വ്യവസായ സാധ്യത ആദ്യമായി കാട്ടി തന്ന ചിത്രമായിരുന്നു ‘ദൃശ്യം’. എന്നാൽ വീണ്ടും മറ്റൊരു മോഹൻലാൽ – ജീത്തു ജോസഫ് തിയേറ്ററുകളിൽ കാണാൻ നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ നേരിലൂടെയാണ് പ്രേക്ഷകർക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഇരുവരും ഒന്നിച്ച ദൃശ്യത്തിൻ്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ കോവിഡ് കാലഘട്ടത്തിലെ തിയേറ്റർ റീലീസ് പ്രതിസന്ധി കാരണം ആമസോൺ പ്രൈമിലൂടെ നേരിട്ട് ഒ ടി ടി റീലീസ് നടത്തിയപ്പോൾ ഏഷ്യയിൽ തന്നെ വീണ്ടുമൊരു കോളിളക്കമാണ് സൃഷ്ടിച്ചത് പ്രദർശന റേറ്റിംങ്ങുകളിൽ. അജയ് ദേവ്ഗൺ വീണ്ടും നായകനായ ഈ ചിത്രത്തിൻ്റെ തന്നെ ഹിന്ദി പതിപ്പ് ‘ദൃശ്യം 2’ ബോളിവുഡ് ബോക്സ് ഓഫീസിൽ വീണ്ടും തരംഗം സൃഷ്ടിച്ചു. ‘ദൃശ്യം 2’വിന് പുറമെ ’12ത് മാൻ’ എന്ന സസ്പെൻസ് ത്രില്ലർ ചിത്രവും ഈ കാലയളവിൽ ഡിസ്നി ഹോട്സ്റാറിലൂടെ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പ്രദർശനത്തിനെത്തി. ഇവയ്ക്ക് പുറമെ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന മെഗാ ബഡ്ജറ്റ് ആക്ഷൻ ചിത്രം ‘റാം’ എന്ന ചിത്രം ചിത്രീകരണഘട്ടത്തിലാണ്.
അജയ്യനായി മോഹൻലാൽ
ആറാം തവണയാണ് മോഹൻലാൽ നായകനായ ഒരു ചിത്രം 50 കോടി ക്ലബിൽ ഇടംപിടിക്കുന്നത്. 2013ൽ ദൃശ്യം. 2016ൽ ഒപ്പവും പുലിമുരുകനും. 2018ൽ ഒടിയൻ, 2019ൽ ലൂസിഫർ എന്നിവയാണ് 50 കോടി ക്ലബിൽ കയറിയ മോഹൻലാൽ ചിത്രങ്ങൾ. ഇനിനെല്ലാം പുറമെ നായകതുല്യമായ അര മണിക്കൂർ നീണ്ടു നിൽക്കുന്ന കാമിയോ കഥാപാത്രമായി ‘ഇത്തിക്കരപ്പക്കി’യെന്ന അതിശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കി 2018ൽ നിവിൻ പോളി നായകനായെത്തിയ ‘കായംകുളം കൊച്ചുണ്ണി’യിലൂടെയും നായക സ്ഥാനത്തല്ലാതെയും മോഹൻലാൽ 50 കോടി ക്ലബിൻ്റെ ഭാഗമായിട്ടുണ്ട്. ഈ ചിത്രവും ഉൾപ്പെടുത്തിയാൽ മൊത്തം ഏഴ് അൻപത് കോടി ഹിറ്റുകളിൽ നായകനായ നടൻ കൂടിയാണ് മോഹൻലാൽ. ഇതിൽ തന്നെ മോഹൻലാൽ നായകനായ പുലിമുരുകൻ, ലൂസിഫർ എന്നിവയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ക്ലബ്ബിൽ കേറിയ ചിത്രങ്ങൾ. അൻപത് കോടി ചിത്രങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ മറ്റ് 50 കോടി ക്ലബിൽ ഇടംപിടിച്ച നായകനടൻമാരെക്കാൾ മൂന്നിരട്ടി മുൻപിലാണ് മോഹൻലാൽ നിൽക്കുന്നത്.
രണ്ട് ചിത്രങ്ങൾ വീതം അൻപത് കോടി ക്ലബിൽ ഇടം പിടിച്ച നിവിൻ പോളി, പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇവർക്ക് പുറമെ ദിലീപ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ എന്നീ താരങ്ങൾ ഓരോ ചിത്രങ്ങൾ വീതവും കേന്ദ്ര കഥാപാത്രമായി അൻപത് കോടി ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്. മൾട്ടി സ്റ്റാർ ചിത്രങ്ങൽ എന്ന നിലയിൽ – 2018, രോമാഞ്ചം, ആർ ഡി എക്സ് എന്നീ ചിത്രങ്ങളും അൻപത് കോടി ക്ലബ്ബിൽ കേറിയ മറ്റ് പ്രമുഖ ചിത്രങ്ങളാണ്.
മലയാള സിനിമയിലെ അൻപത് കോടി ചിത്രങ്ങൾ, പട്ടിക ചുവടെ:
⏺️ദൃശ്യം (2013)
⏺️പ്രേമം (2015)
⏺️എന്ന് നിൻ്റെ മൊയ്തീൻ (2015)
⏺️2 കണ്ട്രീസ് (2015)
⏺️ഒപ്പം (2016)
⏺️ പുലിമുരുകൻ (2016)
⏺️കായംകുളം കൊച്ചുണ്ണി (2018)
⏺️ഞാൻ പ്രകാശൻ (2018)
⏺️ഒടിയൻ (2018)
⏺️ലൂസിഫർ (2019)
⏺️കുറുപ്പ് (2021)
⏺️ഹൃദയം (2022)
⏺️ഭീഷ്മപർവ്വം (2022)
⏺️ജന ഗണ മന (2022)
⏺️മാളികപ്പുറം (2022)
⏺️രോമാഞ്ചം (2023)
⏺️2018 (2023)
⏺️ആർ ഡി എക്സ് (2023)
⏺️കണ്ണൂർ സ്ക്വാഡ് (2023)
⏺️നേര് (2023)
Total : 20
🥇 മോഹൻലാൽ – 6 + 1 (Extended Cameo)👑
🥈 നിവിൻ പോളി – 2
🥈 പൃഥ്വിരാജ് – 2
🥈 മമ്മൂട്ടി – 2
🥉 ദിലീപ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ – 1
മറ്റ് മൾട്ടി സ്റ്റാർ ചിത്രങ്ങൾ – 3
(Neru and Mohanlal enters 50cr club)
For More Online Peeps Updates, Click Here