”സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ല, മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചു” ; മനസ് തുറന്ന് നയന്‍താര
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ സിനിമാ ജീവിതം. ഇടയ്ക്ക് മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറുക കൂടി ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ഒരു ന്യൂ ജനറേഷന് നായിക എന്ന നിലയിലേക്ക് നയന്‍സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. 2010 ല്‍ ബോഡിഗാഡ്, എലെക്ട്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്നും 5 വര്‍ഷത്തോളം നയന്‍താര വിട്ടു നിന്നിരുന്നു.
നയന്താരയ്ക്കൊപ്പം മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ച താരം ആരെന്ന് ചോദിച്ചാല്‍ അതില്‍ ഒരേ ഒരു ഉത്തരം മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. മലയാളികളുടെ പ്രിയ താര ജോഡികളാണ് നയന്‍ താരയും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. രാപ്പകല്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഈ താരജോഡി മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തസ്കരവീരന്, ഭാസ്കര്‍ ദ റാസ്കല്‍, പുതിയ നിയമം എന്നിവയാണ് മമ്മൂട്ടിയോടൊപ്പം നയന്‍താര അഭിനയിച്ച ചിത്രങ്ങള്‍.
പ്രശസ്ത സംവിധായകനും രചയിതാവുമായ എ കെ സാജന് ഒരുക്കിയ ചിത്രമാണ് പുതിയ നിയമം. ഇതിലെ ഗംഭീര പ്രകടനത്തിന് ഒട്ടേറെ അവാര്‍ഡുകളും നയന്‍താരയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നയന്‍താര അങ്ങനെ ഒരു അവാര്‍ഡ് ഫംങ്ഷനില്‍ പറഞ്ഞ പഴയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മമ്മൂട്ടി ആ വേഷം ചെയ്തതിനു ഏറെ നന്ദിയുണ്ടെന്നാണ് വീഡിയോയില്‍ താരം പറയുന്നത്.
സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ലെന്നും ഒരു സ്ത്രീ കേന്ദ്രീകൃത, നായികാ പ്രാധാന്യമുള്ള കമര്‍ഷ്യല്‍ ചിത്രത്തിലാണ് മമ്മൂട്ടി ഒരു രീതിയിലുള്ള പരാതിയും പറയാതെ അഭിനയിച്ചതെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു. അത്കൊണ്ട് തനിക്കു ഈ അംഗീകാരം ലഭിച്ചതില്‍ അദ്ദേഹത്തോടും നന്ദിയുണ്ടെന്നുമാണ് നയന്‍താര വീഡിയോയില്‍ വ്യക്തമാക്കുന്നത്. തന്റെ സൂപ്പര്‍ താര പദവിയൊന്നും നോക്കാതെ നല്ല സിനിമകള്‍ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്നതിനു ഇത് ഒരു ഉദാഹരണമാണെന്നാണ് മമ്മൂട്ടി ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്.