ഗോഡ്ഫാദർ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ നന്ദിപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നയൻതാര
മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ലൂസിഫർ. അതുവരെ യുവതാരമായി നിലനിൽക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധായകൻ മേലങ്കിയണിഞ്ഞപ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരുന്നത്. ചിത്രത്തിൽ ഓരോരുത്തരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രം തെലുങ്കിലേക്ക് ഗോഡ്ഫാദർ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. അടുത്ത സമയത്താണ് റീമേക്ക് ചെയ്ത ചിത്രത്തിന്റെ റിലീസ് നടന്നത്.
ഇപ്പോൾ തെലുങ്ക് പ്രേക്ഷകർക്ക് ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള ചില മാറ്റങ്ങളും ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. സൽമാൻ ഖാൻ, നയൻതാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം ആണ് ചിത്രത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻതാര അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഗോഡ്ഫാദർ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ നന്ദിപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. ഔദ്യോഗികമായിത്തന്നെ ഇക്കാര്യത്തെക്കുറിച്ച് നയൻതാര പറയുന്നുണ്ട്.
അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുണ്ട്. ഗോഡ്ഫാദർ ഇത്രയും വലിയൊരു ബ്ലോക്ക് ബസ്റ്റർ ആക്കിയതിന് എല്ലാ സിനിമാ പ്രേമികൾക്കും ആരാധകർക്കും നന്ദി എന്നും നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സിനിമ നിങ്ങൾ തിയേറ്ററിൽ തന്നെ പോയി കണ്ടതിൽ വളരെയധികം സന്തോഷം തോന്നുന്നുണ്ട് എന്നും ആയിരുന്നു പറഞ്ഞത്. ഗോഡ്ഫാദർ തനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ചിത്രമാണ്. വളരെ നല്ലൊരു ടീമിനൊപ്പം ആണ് താൻ പ്രവർത്തിച്ചിരുന്നത് എന്നും മെഗാസ്റ്റാർ ചിരംഞ്ജീവി ഗാരുവിനൊപ്പം ഒരു സീൻ കൂടി പങ്കിടാൻ സാധിച്ചതിൽ താൻ വളരെയധികം സന്തോഷവാൻ ആണ് എന്നും അത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു എന്നുമാണ് നയൻതാര പറഞ്ഞത്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനും മികച്ചൊരു പെർഫോമറുമാണ്. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും തനിക്ക് സന്തോഷം നിറഞ്ഞതായിരുന്നു നന്ദി ചിരഞ്ജീവി ഗാരു എന്നും നയൻതാര പറയുന്നുണ്ടായിരുന്നു. തുടർച്ചയായി തന്നിലേക്ക് വിശ്വാസമർപ്പിച്ചതിന് മൂന്നാമതൊരു സിനിമയിലേക്ക് തന്നെ വിളിച്ചതിനു സംവിധായകനായ മോഹൻരാജ സാറിനോടും താൻ നന്ദി പറയുന്നു എന്നാണ് നയൻതാര ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്. സത്യപ്രിയ ഒരുപാട് ലെയറുകളുള്ള സങ്കീർണ്ണമായ ഒരു കഥാപാത്രമാണ്. സംവിധായകന് തന്നിലുള്ള വിശ്വാസം മാത്രമാണ് ഇത് സാധ്യമാക്കാൻ സഹായിച്ചത് എന്നും നയൻസ് വ്യക്തമാക്കുന്നു.