‘ഓസ്കാർ വേദിയിലേക്ക് എത്താൻ കെല്പുള്ള സിനിമയാകും നൻപകൽ നേരത്ത് മയക്കം’ എന്ന് പ്രതീക്ഷകൾ പങ്കുവച്ച് അമേരിക്കൻ റിയാക്ഷൻ വീഡിയോ മേക്കർസ് രംഗത്ത്
സിനിമാ പ്രേമികളെ കൗതുകത്തിലാക്കി, ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ടീസറാണ് ഇപ്പേള്‍ ചര്‍ച്ചാവിഷയം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. പകലുറക്കങ്ങളാണ് ടീസറിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ടീസറിന് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീസറിലും ട്രെയ്ലറിലുമൊക്കെ എപ്പോഴും കൗതുകം ഉണര്‍ത്താറുള്ള ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി.
ഈ ടീസറിലൂടെ മമ്മൂട്ടിയെ വെച്ച് ലിജോ എന്ത് മാജിക്കാണ് കാണിക്കാന്‍ ഒരുങ്ങുന്നതെന്ന ആകാംഷയിലാണ് സിനിമാ പ്രേമികള്‍. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് ടീസര്‍ കണ്ടുകഴിഞ്ഞവര്‍ പറയുന്നത്. ഒരുപാട് ആളുകള്‍ ടീസറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ റിയാക്ഷന് വീഡിയോ ചെയ്ത് ഫെയ്മസായ കോര്ബിന് മൈല്‍സ്, റിക്ക് സെഗാള്‍ എന്നിവര്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടതിന്റെ റിയാക്ഷന് വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നാണ് ഇവര്‍ പറയുന്നത്. അതോടൊപ്പം തന്നെ ഓസ്കാര്‍ അവാര്‍ഡ് പരിഗണിക്കുന്ന അമേരിക്കന്‍ ഫിലിം സൊസൈറ്റി ഇന്ത്യന്‍ സിനിമകളെ അവാര്‍ഡിലേക്ക് പരിഗണിക്കാറില്ല. അതിനുള്ള കാരണങ്ങള്‍ ഇന്ത്യ സിനിമയില്‍ കൂടുതല്‍ പാട്ടുകളും ഡാന്‍സുകളും മസാലകളുമെല്ലാം നിറഞ്ഞ് നില്ക്കുന്നത്കൊണ്ടാണെന്നാണ്. ഈ അടുത്താണ് കൊറിയന്‍ സിനിമയടക്കം അവരുടെ കോളിറ്റികൊണ്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയത്. കൊറിയന്‍ സിനിമയായ ‘പാരസൈറ്റ’് മികച്ച സിനിമയായും മികച്ച സംവിധായകന്, മികച്ച തിരകഥാകൃത്ത് എന്നിങ്ങനെ അവാര്‍ഡ് നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയെ ഇതുവരെ നമുക്ക് ഓസ്കാര്‍ വേദിയില്‍ കാണാന്‍ പറ്റിയിട്ടില്ല.
കോര്‍ബിനും റിക്കും കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് ഇന്ത്യന്‍ സിനിമകളിലെ നല്ല സിനിമകളെ മനസിലാക്കി കഴിഞ്ഞാല്‍ ഓസ്കാര്‍ വേദിയില്‍ തീര്‍ച്ചയായും നോമിനേറ്റ് ചെയ്യപ്പെടുമെന്നാണ്. കൊറിയന്‍ സിനിമയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചതോടെയാണ് അമേരിക്കയിലൊക്കെ കൊറിയന്‍ സിനിമയുടെ തരംഗം ഉണ്ടായി തുടങ്ങിയത്. അതുപൊലെ അമേരിക്കന്‍ ഫിലിംസിലെ മികച്ച സംവിധായകരാണ് ക്വെന്റിന്‍ ടരാന്റിനോ, മാര്ട്ടിന് സ്കോര്‍സെസ്. ഇവെരപോലെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഓസ്കാര്‍ വേദികളില്‍ ഈ ചിത്രങ്ങളെത്തുമെന്നെല്ലാമാണ് ഇവര്‍ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്.
ഒരു ലോകസിനിമയൊക്കെ എങ്ങനെയാണോ അതുപൊലൊരു ഫീല്‍ കിട്ടുന്നുണ്ട് ആ ടീസറില്‍ നിന്ന്. മമ്മൂട്ടി ആകെ ഉറങ്ങുന്ന സീന്‍ മാത്രം കാണിച്ച് വളരെ സിംപിള്‍ ആക്കിയിരിക്കുകയാണ് ടീസര്‍ എന്നാല്‍ വലിയ എന്തോ സംഭവം ലിജോയുടെ സിനിമയിലുണ്ടാകുമെന്ന് ഉറപ്പാണ്. ലിജോയുടെ ജെല്ലിക്കെട്ട് ഓസ്കാര്‍ നോമിനേഷനില്‍ എത്തിയതായിരുന്നു. സിനിമയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ പറയാതെ ഒരുക്കിയ ടീസര്‍ ആയതുകൊണ്ട് വളരെ ഇഷ്ടപ്പെട്ടുവെന്നും വളരെ ഇന്റെലെക്ച്വല് ആയിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നും ഈ ടീസര്‍ കാണാന്‍ പറഞ്ഞവര്‍ക്കും ഇവര്‍ നന്ദി പറയുന്നു.