
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ
പകരം വയ്ക്കാനില്ലാത്ത മലയാള സിനിമയിലെ നടനാണ് മമ്മൂട്ടി. ഏതൊരു പ്രേക്ഷകനെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച് എന്നും ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പ്രായം തോൽക്കുന്ന രൂപ ഭംഗിയിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എപ്പോഴും മമ്മൂക്ക കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു കൊണ്ട് ഇന്ന് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. അഭ്രപാളിയിൽ തിളങ്ങുന്ന മമ്മൂട്ടിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇപ്പോൾ നൻ പകൽ നേരത്ത് മയക്കവും കൂടി എഴുതിയിരിക്കുകയാണ്. ആ സ്ത്രീയുടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ മമ്മൂക്ക കാഴ്ചവച്ചിരിക്കുന്നത്.

മലയാളത്തിന്റെ അഭിമാന സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം . ഒരോ സീൻ കഴിയുമ്പോഴും അത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അത്ഭുത മികവ് തന്നെ ആരാധകർക്ക് കാണാൻ കഴിയും. പ്രേക്ഷകനെ തിയേറ്ററിൽ ഇരുത്തി അത്ഭുതകരമായ വിഷ്വലുകൾ സമ്മാനിക്കാൻ സംവിധായകനും ചായഗ്രഹകനും കഴിഞ്ഞു എന്നതിൽ സംശയം ഇല്ല. സിനിമ കണ്ടു തീരുമ്പോൾ മലയാളി പ്രേക്ഷകർ മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവിന് മുന്നിൽ തലകുനിക്കുകയാണ്.

കഥാപാത്രത്തിന് അനിവാര്യമായ പ്രകടനം തന്നെയാണ് മമ്മൂക്ക ഓരോ സീനിലും കാഴ്ചവച്ചിരിക്കുന്നത് അത്ഭുതവും വിഷമവും സങ്കടവും തുടങ്ങിയ എല്ലാ വികാരങ്ങളും തന്റെ മുഖത്തെ മിന്നി മായുമ്പോഴും ഒരു നടൻ എന്ന നിലയിൽ തിളങ്ങിൻ നിൽക്കുക തന്നെയാണ് മമ്മൂട്ടി ചെയ്യുന്നത്. ആരാധകനെ തിയേറ്ററിൽ പിടിച്ചിരിത്താനുള്ള കഴിവ് മമ്മൂട്ടിയിലൂടെ ഈ സിനിമയിലൂടെ ഒന്നു കൂടി തെളിയിക്കുകയാണ് എന്നാണ് പറയാനുള്ളത്. ഒരു നല്ല നടൻ എങ്ങനെ അഭിനയിക്കണം എന്ന് ചിത്രത്തിലൂടെ മമ്മൂട്ടി കാണിച്ചു തരികയാണ്. മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് ഈ ചിത്രം എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. എങ്ങനെ ഒരു നടൻ അഭിനയിക്കണമെന്നും മമ്മൂട്ടി കാണിച്ചു തരികയാണ്. ഇതൊരു നല്ല സിനിമയാണ് എന്ന കാര്യത്തിൽ ആരാധകർക്ക് സംശയം ഒന്നുമില്ല തിയേറ്റർ വിട്ടിരുന്ന ഒരു പ്രേക്ഷകനും മികച്ച അഭിപ്രായം മാത്രമാണ് നൽകുന്നത്.