ഭാഷയോ ദേശമോ തടസമില്ലാത്ത ചിത്രം, മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ്
1 min read

ഭാഷയോ ദേശമോ തടസമില്ലാത്ത ചിത്രം, മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ്

തീയറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം. ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം നേടുകയാണ് ഈ ഒരൊറ്റ സിനിമയിലൂടെ മമ്മൂട്ടി. എന്തൊരു അഭിനയമാണ്, ഉറങ്ങി കൊണ്ട് മമ്മൂക്ക ഞെട്ടിച്ചു എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. നൻപകൽ നേരത്ത് മയക്കം കണ്ട പ്രേക്ഷകർ പറയുന്നത്. ഈ സിനിമ കാണാൻ ദേശവും ഭാഷയും ഒന്നും ഒരു വിലങ്ങു തടി ആകില്ല . മമ്മൂട്ടി എന്ന നടനോട് ഒരു വല്ലാത്ത ഭ്രമം തന്നെ ഈ ചിത്രത്തിലൂടെ തോന്നും. മലയാളമെന്നല്ല ലോക ഭാഷയിലെ മറ്റൊരു നടനും  ഇത്ര തന്മയത്വത്തോടെ ഈ വേഷം ചെയ്യാനാവില്ല എന്ന കാര്യത്തിന് യാതൊരു സംശയവുമില്ല. ഓരോ സീൻ കഴിയുമ്പോഴും അടുത്ത സീനിൽ മമ്മൂക്ക എന്ത് അത്ഭുതമാണ് കാണിക്കാൻ പോകുന്നത് എന്നറിയാൻ ആരാധകർക്ക് കൗതുകമാണ് തോന്നുന്നത്.

സംവിധാനം മികവും ചായഗ്രഹണവും ചിത്രത്തെ കൂടുതൽ മനോഹരമാക്കുമ്പോൾ മമ്മൂട്ടി എന്ന നടനും എന്ന സംവിധായകനും ആരാധകർക്കിടയിൽ വലിയ ജനപ്രതി തന്നെ സായത്വമാക്കുകയാണ്. എങ്ങനെയാണ് ഒരു നടനെ ഇത്രയും നാടകീയമായ രംഗങ്ങളെല്ലാം വളരെ നിഷ്പ്രഭമായി അഭിനയിക്കാൻ കഴിയുന്നത് എന്ന് പ്രേക്ഷകർക്ക് തോന്നിപ്പോകും. ഓരോ സീനിലും മമ്മൂട്ടി അഭിനയിച്ച തകർക്കുകയാണ് എന്ന് തന്നെ പറയാം. സിനിമയിൽ ഉടനീളം പറയുന്ന കഥയും സിനിമയ്ക്കുള്ളിൽ കഥയും പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയുമായാണ്. സീൻ ബൈ സീനായി കഥ പറയണമെങ്കിൽ അത് പ്രേക്ഷകരുടെ ഉള്ളിൽ തട്ടി തന്നെ പറയണം.

മലയാള സിനിമയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രത്തെ നിർത്താം എന്ന കാര്യത്തിന് യാതൊരു സംശയവുമില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് പ്രായ ഭേദമന്യേ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും നൻപകൽ നേരത്ത് മയക്കം എന്ന കാര്യത്തിന് സംശയമില്ല. മമ്മൂട്ടി ജെയിംസ് ആയി അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് പോലും സംശയിച്ചു പോകും. മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഇനി ഈ ചിത്രവും ഉണ്ടാകും എന്ന കാര്യത്തിന് യാതൊരു സംശയവുമില്ല.